Breaking NewsNews Kerala/India

രാഹുൽ ഗാന്ധിയുടെ ഫോണും നെറ്റും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു

മാനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫോണും ഇന്റ്ർനെറ്റ് കണക്ഷനും ബി. എസ്. എൻ. എൽ ഇന്നലെ വൈകിട്ടോടെ വിച്ഛേദിച്ചു. എം പിമാർക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത് ഡൽഹിയിൽ നിന്നുളള പ്രത്യേക നിർദ്ദേശത്തെത്തുടർന്നാന്നാണ് ബി എസ് എൽ എൽ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവുകളോ രേഖകളോ കൈമാറിയിട്ടില്ല.

രണ്ടുവർഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധിയെത്തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിനാലിന് രാഹുലിനെ എം പി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നത്. ഇതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക വസതിയുൾപ്പടെയുള്ള സൗകര്യങ്ങളും നേരത്തെ പിൻവലിച്ചിരുന്നു. കേസിൽ മേൽക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട നടത്തിയ ഇത്തരം നീക്കങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. കേന്ദ്രത്തിന്റെ നടപടികളെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രചരണായുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയിച്ച് കയറാനുവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

Shares:

Related Posts

Breaking News

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ - ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍
Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
Breaking News

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം, ക​പ്പ​ൽ സ​ർ​വി​സ് ഉടൻ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി

ദുബായ് - കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ യു.​എ.​ഇ - ​കേ​ര​ള സെ​ക്ട​റി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം
Breaking News

തിരുവനന്തപുരത്ത് കനത്ത പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി.

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുട്ടത്തറയിൽ മൂന്നു പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. ഒരാൾ കാർ ടെസ്റ്റിനും രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനുമാണ് എത്തിയത്. ടെസ്റ്റിന് എത്തിയവരെ സമരക്കാർ
Leave a Reply

Your email address will not be published. Required fields are marked *