News Kerala/India

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍.

THE MEDIA TOC

കൊല്ലം – ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അടൂര്‍ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാലിതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം.

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കിരണിന്റെ വീട്ടില്‍ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്.

Shares:

Related Posts

Breaking News

ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

ന്യൂഡൽഹി: നിലവിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. നിലവിലെ 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. എന്നാൽ ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില തുടർച്ചയായി കുറക്കുകയാണ് കമ്പനികൾ. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം
Business

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി 'ഓഡി എ9 കെമിലിയോണ്‍' എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍
News Kerala/India

ഭാരതത്തിന്റെ ആയുധക്കരുത്തിൽ മറ്റൊരു നാഴികല്ല് “അഗ്നി” ഇനി ഇന്ത്യയ്‌ക്ക് സ്വന്തം: വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ: ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയും.

ന്യൂഡൽഹി - കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ
Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
Leave a Reply

Your email address will not be published. Required fields are marked *