News Kerala/India

അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ.

കോട്ടയം – കോട്ടയത്തെ ബിജെപി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയത്. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികള്‍ അഴിഞ്ഞാടുകയാണ്. ഇതിന് അറുതിവരുത്താന്‍ ബിജെപി അധികാരത്തിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത്. 10 വര്‍ഷം മുമ്ബ് നല്ല ഓഫീസുകള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാര്‍ട്ടിയും ബിജെപിയാണ്. 1951 ല്‍ നമ്മള്‍ പറഞ്ഞു, ഒരു രാജ്യംഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി. ആ മുദ്രാവാക്യം 2019ല്‍ നമ്മള്‍ അത് നടപ്പിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്ക് ഒരു സാമ്പത്തീക നയവും പ്രത്യയശാസ്ത്രവുമുണ്ട്,  ബിജെപി പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളുമായാണ്. മൂക്കറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടികളാണ് എല്ലാ കുടുംബ പാര്‍ട്ടികളും. കേരളത്തിലും നമ്മുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ച്‌ വിജയം കൈവരിക്കുമെന്നും നദ്ദ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നു. കോവിഡ് കാലത്ത് 217 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. റോഡ് വികസനത്തിലും റെയില്‍വെ വികസനത്തിലും രാജ്യം മുന്നേറുകയാണ്. ഇന്ത്യയിലെ എല്ലാ ജില്ലയിലും ബിജെപിയ്ക്ക് അഭിമാനാര്‍ഹമായ ജില്ലാ ഓഫീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നാഗമ്ബടം ശിവക്ഷേത്രത്തിന്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്നും ജെ പി നദ്ദ കൂട്ടിച്ചേര്‍ത്തു.

Shares:

Related Posts

Breaking News

തിരുവനന്തപുരത്ത് കനത്ത പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി.

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുട്ടത്തറയിൽ മൂന്നു പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. ഒരാൾ കാർ ടെസ്റ്റിനും രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനുമാണ് എത്തിയത്. ടെസ്റ്റിന് എത്തിയവരെ സമരക്കാർ
Breaking News

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി
News Kerala/India

ജാർഖണ്ഡ് മന്ത്രിയുടെ വീട്ടുജോലിക്കാരനിൽ നിന്ന് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 25 കോടി രൂപ.

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച രാവിലെ നടത്തിയ റെയ്‌ഡുകളിൽ 25 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം
Leave a Reply

Your email address will not be published. Required fields are marked *