Breaking NewsFeatured

തിരുവനന്തപുരത്ത് കനത്ത പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി.

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുട്ടത്തറയിൽ മൂന്നു പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. ഒരാൾ കാർ ടെസ്റ്റിനും രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനുമാണ് എത്തിയത്. ടെസ്റ്റിന് എത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും കടുത്ത പൊലീസ് അകമ്പടിയോടെ ടെസ്റ്റ് നടന്നു. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് എ എസ് വിനോദ് വലിയ തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്വന്തം കാറിൽ മക്കളുമായി എത്തിയ ഓൾ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഗസറ്റ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ് വിനോദിനെ സ്കൂൾ ഉടമകൾ തടഞ്ഞിരുന്നു. തുടർന്ന് പൊലീസാണ് പ്രതിഷേധക്കാരെ തള്ളിമാറ്റി ഇവരെ അകത്തേക്ക് കടത്തിവിട്ടത്. പിനീട് ടെസ്റ്റിനെത്തിയ മൂന്നുപേരും പരാജയപ്പെട്ടു. ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടർന്ന് സ്കൂൾ ഉടമകൾ കയ്യടിക്കുകയും കൂവുകയും ചെയ്തു. ഡ്രൈവിംഗ് ടെസ്റ്റ്ന്ന് പിന്നാലെ വാഹനത്തിന് മുന്നിൽ നിന്ന് സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. ഇക്കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അശാസ്ത്രീയമായ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ഒപ്പം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് സമരക്കാർ മുടക്കിയിരുന്നു.

Shares:

Related Posts

Breaking News

സൗദിയിലെ പ്രവാസികൾക്ക് ഇനി ആശ്വാസം; ശമ്പളം മുടങ്ങില്ല, പുതിയ ഇൻഷൂറൻസ് പദ്ധതിയുമായി സൗദി

റിയാദ്: പ്രവാസി തൊഴിലാളികളുടെ സുരക്ഷയുടെ ഭാ​ഗമായി പുതിയ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ച് സൗദി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ പദ്ധതി പ്രകാരമാണ് വേതനം ലഭിക്കും. ഇൻഷൂറൻസ് പ്രൊഡ്ക്ട് എന്ന പേരിലുള്ള പദ്ധതി മാനവ വിഭവശേഷി,
Featured

ഏരീസ് ഗ്രൂപ്പ് 25 മത് വാ‍ർഷികാഘോഷം: ജീവനക്കാ‍ർരെയും കുടുംബത്തെയും ചേർത്ത്നിർത്തി സമ്മാനപ്പെരുമഴ

ദുബായ് - സില്‍വർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. തൊഴിലാളികളാണ് കമ്പനിയുടെ നിർണായകശക്തി. അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍
News Kerala/India

തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ.

തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24)നെയാണ് പെരുമ്പാവൂർ എ.എസ്പി യുടെ നേതൃത്വത്താലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാൾ ജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണ കടയിൽ
Leave a Reply

Your email address will not be published. Required fields are marked *