BusinessFeatured

ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോറുമായി മാർക്ക് ആൻഡ് സേവ്; യു.എ.ഇയിൽ 10മത്തെ ശാഖ

ദുബായ്: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറക്കുന്നു. മേയ് 11 തിങ്കളാഴ്ചയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23-ാമത്തെയും യു.എ.ഇയിലെ 10-ാമത്തെയും സ്റ്റോറായ ഇത്, ബ്രാൻഡിന്റെ മേഖലാ വികസന പദ്ധതിയിലെ പ്രധാന ഘട്ടമായി വിലയിരുത്തപ്പെടുന്നു.

ഒന്നര ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള മൾട്ടി ലെവെൽ ഹയ്പ്പർമാർകെറ്റ് ആയതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്. എം.സി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട് ഫുഡ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്.

100,000-ത്തിലധികം സ്ക്വിർഫീറ്റിൽ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ഹൈപ്പർസ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 400-ത്തിലധികം ജീവനക്കാരെ നിയമിച്ചതോടെ പ്രാദേശിക തൊഴിൽ മേഖലയ്ക്കും റീട്ടെയിൽ മേഖലയ്ക്കും കൂടുതൽ പിന്തുണയാകുമെന്ന് കമ്പനി വ്യക്തമാക്കി.

“മുഹൈസിന സ്റ്റോർ, മാർക്ക് ആൻഡ് സേവ് ബ്രാൻഡിന്റെ വളർച്ചാ യാത്രയിലെ മറ്റൊരു നിർണായക ചുവടുവെയ്പ്പാണ്,” എന്ന് ഹെഡ് ഓഫ് ഒപെരറേൻസ് മുഹമ്മദ് ഫാസിൽ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിൽ നിരവധി ആകർഷക ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ ജി.സി.സി രാജ്യങ്ങളിലാകെ ആറു പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കാനാണ് പദ്ധതിയെന്നും, 2030 ഓടെ 100 സ്റ്റോറുകൾ എന്ന ലക്ഷ്യമിടുന്നതായും മാനേജ്മെന്റ് അറിയിച്ചു.

Shares:

Related Posts

Featured

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

പാലക്കാട് - ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ - ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ
Breaking News

കൈറ്റ് ബീച്ചിൽ വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നു

ദുബായ് - ദുബായിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി കൈറ്റ് ബീച്ചിൽ 'ബീച്ച് പ്രോ ടൂർ' ഒരുക്കിയാണ് വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബായിൽ
Business

റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025: 45.7 കിലോ ഭാരം കുറച്ച് അമൃത് രാജ് ഓവറോൾ ചാമ്പ്യൻ

റാസൽഖൈമ: യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ചാലഞ്ചുകളിലൊന്നായ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025ൽ ദുബൈയിലെ 31കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യനായി. 13,800 ദിർഹമാണ് മംഗലാപുരം സ്വദേശിയായ
Leave a Reply

Your email address will not be published. Required fields are marked *