Breaking NewsFeatured

രാജ്യത്ത്‌ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി മോദി സർ‌ക്കാർ ‘പൗരത്വ ഭേദഗതി നിയമം’ നടപ്പിലാക്കി

ന്യൂഡൽഹി: ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകൾ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. നിലവിൽ അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകൾ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുകുകയും ചെയ്തു. പൂർണമായും ഓൺലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡൽഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നൽകിയത്.

Shares:

Related Posts

Breaking News

യു. എ. ഇ പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു: ഒരുക്കങ്ങൾ പൂർത്തിയായതായി ജി ഡി ആർ എഫ് എ

ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ
News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. 2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍
Breaking News

ഹയാ കാര്‍ഡിഡുള്ളവർക്കു 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം: പ്രത്യേക ഫീസും നല്‍കേണ്ടതില്ല

ദോഹ - ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍
Entertainment

അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്.

കൊച്ചി -  അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി  മരട് പൊലീസ്  കേസെടുത്തു. ഇമെയിൽ വഴിയാണ് അവതാരക പരാതി നൽകിയിട്ടുള്ളത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
Leave a Reply

Your email address will not be published. Required fields are marked *