Breaking NewsFeatured

ദുബൈയിൽ നിന്ന് ഖത്തറി​ലേക്ക് ഷട്ടിൽ സർവിസടക്കം നൂറിലേറെ വിമാനങ്ങൾ ഒരുക്കി ദുബായ്

ദുബായ് – ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക് മികച്ച സൗകര്യങ്ങളാണ് ദുബായ് ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.

ദുബായ് വഴി രാജ്യത്തേക്കുള്ള ആരാധകരുടെ പ്രവേശനവും മടക്കവും വേഗത്തിലാക്കാൻ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫുട്‌ബാൾ കാണാനെത്തുന്നവർക്ക് 90 ദിവസത്തേക്കാണ് മൾട്ടിപ്ൾ എൻട്രി വിസ സംവിധാനം ദുബൈയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്നായി അതിവേഗം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെതന്നെ എയർപോർട്ടിൽ നിയോഗിച്ചിട്ടുണ്ടെന്നും, സാധാരണ സർവിസുകൾക്കു പുറമേ സ്പെഷൽ മാച് ഡേ ഷട്ടിൽ സർവിസുകൾ അടക്കം ദുബൈയിൽനിന്ന് ദിനേന നൂറിലധികം വിമാനങ്ങളാണ് പറക്കുന്നതെന്ന് എന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ ദുബൈയിലെ പുതുവത്സരാഘോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമായ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് പൂർത്തിയായതായും ലഫ്. ജനറൽ അറിയിച്ചു.

Shares:

Related Posts

Breaking News

അബൂദബി – അല്‍ഐന്‍ റോഡിലെ വേഗപരിധി കുറച്ചു

അബൂദബി - റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യെ​യും അ​ല്‍ഐ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ല്‍ വേ​ഗ​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത​നു​സ​രി​ച്ച്​ അ​ബൂ​ദ​ബി-​അ​ല്‍ഐ​ന്‍ റോ​ഡി​ല്‍ അ​ല്‍ സ​ആ​ദ് പാ​ല​ത്തി​ല്‍നി​ന്ന് അ​ല്‍ അ​മീ​റ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റാ​യാ​ണ് ചു​രു​ക്കു​ക.
Breaking News

രണ്ടാംഘട്ട ‘ദുബായ് 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാനിന് ‘​ അനുമതിയായി

ദുബായ് - ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മക്തൂം എ​മി​റേ​റ്റി​ന്‍റെ വി​ക​സ​ന​ക്കു​തി​പ്പി​ന് സ​ഹാ​യി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ദു​ബൈ-2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​ന്നിന്​ അം​ഗീ​കാ​രം ന​ൽ​കി. ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ,
Featured

ദുബായുടെ ഗതാഗത ഭാവി ഇനി ബ്ലൂ ലൈൻ പാതയിൽ

ദുബായ്: പൊതുഗതാഗത രംഗത്ത് പുതിയ അധ്യായം കുറിച്ച് ബ്ലൂ ലൈൻ മെട്രോ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് തുടക്കം കുറിച്ചതോടെ നഗര ഗതാഗത വികസനത്തിലെ
Leave a Reply

Your email address will not be published. Required fields are marked *