Breaking NewsFeatured

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് – സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു.

രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ട ദിവസമാണിന്ന് എന്നും, അവരുടെ ത്യാഗങ്ങൾ വരുംതലമുറകളുടെ ഓർമകളിൽ മായാതെ നിലനിർത്തണമെന്നും, അതിന്നായി ഓരോ രക്തസാക്ഷികളുടെയും കുട്ടികളെയും കുടുംബങ്ങളെയും യു.എ.ഇ നേതൃത്വം തുടർന്നും ചേർത്തുപിടിക്കും എന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഒപ്പം ഈ ദിനം അഭിനന്ദനത്തിന്‍റെയും വിശ്വസ്തതയുടെയും ദിവസം കൂടിയാണ്. നമ്മുടെ വീരന്മാർ പ്രകടമാക്കിയ മഹത്തായ മൂല്യങ്ങളിൽനിന്ന് പഠിക്കാനും കർത്തവ്യങ്ങൾ നിറവേറ്റാനും പുതിയ കഴിവുകൾ നേടാനും രാജ്യത്തെ യുവാക്കളോട് ആഹ്വാനംചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ സായുധസേനകളും സുരക്ഷ വകുപ്പുകളും രാജ്യത്തിന്‍റെ കവചവും സംരക്ഷണവുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്ന പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ത്യാഗം എന്നും സ്മരിക്കപ്പെടുമെന്നും അവരുടെ കുടുംബങ്ങളെയും ഒപ്പം ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സാദ് ബിൻ സഖ്ർ അൽ ഖാസിമി തുടങ്ങിയവരും രക്തസാക്ഷികളെ അനുസ്മരിച്ചു.

Shares:

Related Posts

Featured

പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി

മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Breaking News

വിമാനത്താവളങ്ങളിൽ ചിത്രീകരണത്തിന് കർശന വിലക്ക്; ഫോണും ക്യാമറയും കണ്ടുകെട്ടാൻ നിർദ്ദേശം

ോഗർമാരും സെൽഫി പ്രേമികളും ഒക്കെ ഒന്ന് ശ്രദ്ധിക്കുക! യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും, വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ വെച്ച് സെൽഫികളോ, വ്ലോഗുകളോ, റീലുകളോ ചിത്രീകരിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)
Featured

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയം: തമിഴ്നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ

ഷാർജ: സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക
Business

പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ‘ആസ’യും ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ധാരണ.

ദുബായ് - ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്‌സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, യുഎസ്‌ജെ ടര്‍ബോ, യുഎഇയില്‍
Leave a Reply

Your email address will not be published. Required fields are marked *