FeaturedGulf

വിസാ തർക്കങ്ങൾക്ക് ഓൺലൈൻ പരിഹാരം; അറിയിപ്പുമായി ജി.ഡി.ആർ.എഫ്.എ

ദുബൈയിൽ താമസവിസയുമായി ബന്ധപ്പെട്ട പരാതികളും സ്‌പോൺസർഷിപ് തർക്കങ്ങളും ഓൺലൈനായി സമർപ്പിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു.

താമസാനുമതി നടപടികളിലെ ബുദ്ധിമുട്ടുകൾ, സ്‌പോൺസറും സ്‌പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അപേക്ഷകൾ സമർപ്പിക്കാനാകുക.

ലഭിക്കുന്ന പരാതികൾ വിദഗ്ധർ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് ആവശ്യമായ മാർഗനിർദേശം നൽകും. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള തുടർനടപടികൾക്കും സഹായം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വകുപ്പിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അപേക്ഷാ നടപടികളെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

Shares:

Related Posts

Gulf

4മത്‌ ‘ബീയിംഗ് ഷീ യൂണിവേഴ്സ്’ മത്സരം നവംബറിൽ.

ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ബീയിംഗ് ഷീ യൂണിവേഴ്സി"ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക
Breaking News

യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

ദുബായ് - യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് 'ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023' ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍
Breaking News

കുട്ടികളുടെ വായനോത്സവത്തിന് നാളെ കൊടിയിറക്കം

ഷാർജ - ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും,
Breaking News

നൂതന സ്മാ​ർ​ട്ട്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം; ദു​ബൈ റോ​ഡു​ക​ളി​ൽ യാ​ത്രാ​വേ​ഗം കൂ​ടി

ദുബായ് - റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) പുതുതായി ന​വീ​ന ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡ്​ യാ​ത്രാ​വേ​ഗം 20 ശ​ത​മാ​നം വ​ർ​ധി​ച്ചതായും, ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ്(​ഐ.​ടി.​എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ്​ നി​രീ​ക്ഷ​ണം 63 ശ​ത​മാ​നം മെ​ച്ച​പ്പെടുത്തി യാ​ത്രാ​സ​മ​യം കു​റ​ക്കാ​നും സ​ഹാ​യി​ച്ച​തായും.
Leave a Reply

Your email address will not be published. Required fields are marked *