Breaking NewsGulf

നൂതന സ്മാ​ർ​ട്ട്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം; ദു​ബൈ റോ​ഡു​ക​ളി​ൽ യാ​ത്രാ​വേ​ഗം കൂ​ടി

ദുബായ് – റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) പുതുതായി ന​വീ​ന ഡി​ജി​റ്റ​ൽ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ റോ​ഡ്​ യാ​ത്രാ​വേ​ഗം 20 ശ​ത​മാ​നം വ​ർ​ധി​ച്ചതായും, ആ​ർ.​ടി.​എ​യു​ടെ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ്(​ഐ.​ടി.​എ​സ്) എ​ന്ന സം​വി​ധാ​ന​മാ​ണ്​ നി​രീ​ക്ഷ​ണം 63 ശ​ത​മാ​നം മെ​ച്ച​പ്പെടുത്തി യാ​ത്രാ​സ​മ​യം കു​റ​ക്കാ​നും സ​ഹാ​യി​ച്ച​തായും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പൊ​ലീ​സും മ​റ്റു സ​ന്നാ​ഹ​ങ്ങ​ളും എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​വും വേ​ഗ​ത്തി​ലാ​ക്കാൻ കഴിഞ്ഞതായും, ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ താ​യ​ർ ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട പ്രസ്ഥാപനയിൽ അറിയിച്ചു.

രാജ്യത്ത് സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കു​ന്ന ഐ.​ടി.​എ​സ്​ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ദ്യ വി​പു​ലീ​ക​ര​ണം 2020 ന​വം​ബ​റി​ലാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​ലൂ​ടെ റോ​ഡ്​ ശൃം​ഖ​ല​യു​ടെ 60 ശ​ത​മാ​ന​വും സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ​വ​ന്നു.

അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം നടപ്പിലാക്കാൻ ലക്ഷ്യമിടുകയാണ് ദുബായ് ആ​ർ.​ടി.​എ. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സോ​ഫ്റ്റ്‌​വെ​യ​റും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ ഈ ​പ​ദ്ധ​തി. ഇ​തി​ലൂ​ടെ എ​മി​റേ​റ്റി​ലെ 710 കി.​മീ. മു​ഴു​വ​ൻ പ്ര​ധാ​ന റോ​ഡു​ക​ളും ഐ.​ടി.​എ​സി​ൽ ഉ​ൾ​പ്പെ​ടും. ലോ​ക​ത്തെ ഏ​റ്റ​വും ‘സ്മാ​ർ​ട്ട് ന​ഗ​ര​മാ​ക്കി എ​മി​റേ​റ്റി​നെ മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ മ​ത്വാ​ർ അ​ൽ താ​യ​ർ കൂട്ടിച്ചേർത്തു.

എപ്പോൾ ആ​കെ റോ​ഡു​ക​ളി​​ലെ നി​രീ​ക്ഷ​ണ ​കാ​മ​റ​ക​ളു​ടെ എ​ണ്ണം 235ആ​ണ്. ഓ​ൺ-​സൈ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സെ​ൻ​ട്ര​ൽ സി​സ്റ്റ​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി 660 കി.​മീ. നീ​ള​മു​ള്ള ഫൈ​ബ​ർ-​ഒ​പ്റ്റി​ക് ശൃം​ഖ​ല​യു​ടെ നി​ർ​മാ​ണ​വും ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ എ​മി​റേ​റ്റി​ലെ റോ​ഡ്​ ഗ​താ​ഗ​തം കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കും.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ബി​ഗ് ഡേ​റ്റ, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്​​സ്, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഏ​റ്റ​വും പു​തി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ്മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ൾ ആ​ർ.​ടി.​എ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇത്തരം പദ്ധതികൾ എ​ക്സ്​​പോ 2020 ദു​ബൈ അ​ട​ക്ക​മു​ള്ള വ​ൻ പ​ദ്ധ​തി​ക

Shares:

Related Posts

Featured

രാജ്യത്തിന്റെ ആകാശത്ത് പതാക വാനോളം ഉയരട്ടെ; പൗരന്മാരും പ്രവാസികളും നവംബർ 3-ന് രാജ്യത്തുടനീളം ദേശീയ പതാക ഉയർത്താൻ ഹിസ് ഹൈനെസ്സ്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം.

ദേശീയ പതാക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ മൂന്നിന് യുഎഇയിലുടനീളം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ
Breaking News

യു.എ.ഇയിൽ സ്വ​കാ​ര്യ, ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം; തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ്

ദുബായ് - ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷ്വ​റ​ൻ​സ്​ ഏ​ർ​പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ജീ​വ​ന​ക്കാ​ർ​ക്ക്​ തികഞ്ഞ ആ​ത്​​മ വി​ശ്വാ​സ​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വ​ഴി​യൊ​രു​ക്കുനത്തോടൊപ്പം തൊ​ഴി​ൽ മേ​ഖ​ല​ക്കും ഉ​ണ​ർ​വാ​കും. സാധാരണ പ്രവാസലോകത്തു പ്രത്യേകിച്ച് യു.എ.ഇയിൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നതാണ്
Gulf

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’

അജ്മാന്‍: 93 - മത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ്
Gulf

ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവും: മെഗാന്‍ ഹെസ്

ഷാര്‍ജ - ഇമാറാത്തിന്റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷന്‍ ഇല്ലുസ്‌ട്രേറ്റര്‍ മെഗാന്‍ ഹെസ് പറഞ്ഞു. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷന്‍ ഡിസൈന്‍ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും
Leave a Reply

Your email address will not be published. Required fields are marked *