Breaking NewsFeatured

ദുബായ് ‘ആ​ഗോ​ള​ഗ്രാ​മം’ ചൊ​വ്വാ​ഴ്ച പൊതുജനങ്ങൾക്ക്

ദുബായ് – ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27മത് സീ​സ​ൺ 2022 ഒക്ടോബർ 25 ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ർ​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2023 ഏ​പ്രി​ൽ വ​രെ​യാ​ണ്​ പു​തി​യ സീ​സ​ൺ അ​ര​ങ്ങേ​റു​ക.

വൈ​കീ​ട്ട് നാ​ലു​മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​ ന​ഗ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ഒ​രു​മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ത്തി​യ​ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 80ല​ധി​കം സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, അ​ഫ്ഗാ​നി​സ്താ​ൻ, ചൈ​ന, ഈ​ജി​പ്ത്, ഇ​ന്ത്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ല​ബ​നാ​ൻ, മൊ​റോ​ക്കോ, പാ​കി​സ്താ​ൻ, ഫ​ല​സ്തീ​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, തു​ർ​ക്കി, യ​മ​ൻ, റ​ഷ്യ, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് എ​ന്നി​ങ്ങ​നെ പ​വി​ലി​യ​നു​ക​ൾ ഇ​ത്ത​വ​ണ​യും വി​ല്ലേ​ജി​ലു​ണ്ടാ​കും.

ഈ വർഷം മുബെത്തെപ്പോലെതന്നെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഓ​ൺ​ലൈ​നാ​യും കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഓ​ൺ​ലൈ​നി​ൽ വാ​ങ്ങു​മ്പോ​ൾ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യി​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ (പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ) ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ ടി​ക്ക​റ്റ് ​സീ​സ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ടി​ക്ക​റ്റി​ന് (​വാ​ല്യൂ ടി​ക്ക​റ്റ്) 20ദി​ർ​ഹ​മും ഏ​ത്​ ദി​വ​സ​വും പ്ര​വേ​ശി​ക്കാ​വു​ന്ന ടി​ക്ക​റ്റി​ന്(​എ​നി ഡേ ​ടി​ക്ക​റ്റ്)​ 25 ദി​ർ​ഹ​മു​മാ​ണ്​ നി​ര​ക്ക്. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​​യോ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ടി​ക്ക​റ്റു​ക​ൾ​ക്കും 10 ശ​ത​മാ​നം കു​റ​വു​ ല​ഭി​ക്കും.

ലോകത്തെമ്പാടുമുള്ള സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ർ.​ടി.​എ നാ​ലു​ റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വി​സ് ചൊ​വ്വാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ബ​സ് സ​ർ​വി​സു​ണ്ടാ​കും. റാ​ശി​ദി​യ്യ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 102 ന​മ്പ​ർ ബ​സും, ഗു​ബൈ​ബ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 104 ന​മ്പ​ർ ബ​സും, എ​മി​റേ​റ്റ്സ് മാ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് 106 ന​മ്പ​ർ ബ​സും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ഈ ​ബ​സു​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ യൂ​നി​യ​ൻ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 103 ന​മ്പ​ർ ബ​സ് ഓ​രോ 40 മി​നി​റ്റി​ലും ആ​ഗോ​ള​ഗ്രാ​മ​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​മെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു. കാ​റി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ(​ഇ-311) എ​ക്സി​റ്റ് 37 വ​ഴി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം.

Shares:

Related Posts

Entertainment

പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അഞ്ചു പുതിയ പദ്ധതികള്‍ക്ക് സൗദി ഒരുങ്ങുന്നു.

റിയാദ് - പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സൗദിയില്‍ അഞ്ചു പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന്റെ (എന്‍.ആര്‍.ഇ.പി) നാലാം ഘട്ടത്തിന്റെ ഭാഗമായാണ് സൗദി പവര്‍ പ്രൊക്യുര്‍മെന്റ്
Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
Breaking News

എട്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെയ്‌സ് എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍; പുനരുപയോഗ ബാഗുകള്‍ക്ക് നിറം പകര്‍ന്നാണ് നേട്ടം കൈവരിച്ചത്

ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍
Breaking News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ

ദുബായ് - ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 2022 28മത് എഡിഷൻ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മാമാങ്കത്തിൽ വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ,
Leave a Reply

Your email address will not be published. Required fields are marked *