ദുബായ് – ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി.
അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് ഫൗണ്ടേഷൻ അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉദ്‌ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. തുടർന്നുനടന്ന പരിപാടിയിൽ ഖാലിദ് നവാബ്, മുഹമ്മദ് അസീം, ഡോ.ജിബിൻ, എ പി അമ്മദ് മൗലവി, സാജിദ് വള്ളിയത്, ബഷീർ മേപ്പയൂർ, ജസീല കായണ്ണ, അബ്ദുല്ല രേരോത്, പി പി അബ്ദുറഹ്മാൻ, റഷീദ് പി കെ, അഹ്മദ് പെരുമന, നൗഫൽ കടിയങ്ങാട് പങ്കെടുത്തു സംസാരിച്ചു.
ഹുസയ്‌ഫ ഇബ്രാഹിം ഫൈസൽ മാസ്റ്റർക്ക് ഉപഹാരം നൽകി. മുഹമ്മദ് ചെനായി സ്വാഗതവും, മൊയ്‌ദു എടവരാട് നന്ദിയും പറഞ്ഞു.