Breaking NewsFeatured

യു.​എ.​ഇ​യി​ൽ നാ​ളെ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും; പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാത്ഥനയും, ന​മ​സ്കാ​രവും

ദുബായ് – യു.​എ.​ഇ​യിൽ ചൊ​വ്വാ​ഴ്ച ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. ഉ​ച്ച​ക്ക്​ 2.42ന്​ ​ആ​രം​ഭി​ച്ച്​ വൈ​കീ​ട്ട് 4.54ന് ​അ​വ​സാ​നി​ക്കു​ന്ന തരത്തിലായിരിക്കും ഗ്ര​ഹ​ണം എന്നാണ് അനുമാനം. ഇതുപ്രകാരം ദുബായിലെ പ​ള്ളി​ക​ളി​ൽ അ​സ്​​ർ ന​മ​സ്കാ​ര ശേ​ഷം സൂ​​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത്​ പ്ര​ത്യേ​ക ന​മ​സ്കാ​ര​മു​ണ്ടാ​കു​മെ​ന്ന്​ ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ആ​ക്‌​ടി​വി​റ്റീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പൊതു ജങ്ങൾക്ക് അറിയിപ്പുനല്കിയ​ത്.

ശ​രി​യാ​യ നേ​ത്ര സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്ക​രു​തെ​ന്നും ഇ​ത് കാ​ഴ്ച​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​ണ​മി സെ​ന്‍റ​ർ ചാ​ന​ലു​ക​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി മു​റി​ക​ളി​ലി​രു​ന്ന്​ ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​നും ക​ഴി​യും. ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന സൂ​​ര്യ​ഗ്ര​ഹ​നാം കൂടിയാണ് ​ചൊ​വ്വാ​ഴ്ച​ത്തേ​തെന്ന് അധികൃതർ പ്രസ്ഥാപനയിൽ സൂചിപ്പിച്ചിട്ടുണ്ട്

Shares:

Related Posts

Business

‘നൃത്ത വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരം പൂർത്തിയാക്കി’ – നടി ഷംന കാസിം

ദുബായ്: ഷംന കാസിം ഡാൻസ് സ്റ്റുഡിയോ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനംആരംഭിച്ചു. ഷംനയുടെ മാതാവ് റൗലാബി കാസിം ആണ് ഉദ്ഘാടനാകർമ്മം നിർവഹിച്ചത്. നിരവധി കാലത്തെ തന്റെ ആഗ്രഹമാണ് തന്റെ സുഹൃത്തായ നുസ്മ അയ്യൂരിന്‍റെ പങ്കാളിത്തത്തോടെ നിറവേറ്റിയെതെന്ന് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ
Breaking News

ദുബായ് പൊലീസിന്‍റെ “മയക്കുമരുന്ന്​ വിമുക്​തി” ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അപ്പ് സംവിധാനം ഉപയോഗിച്ചത്​ 576പേർ

ദുബായ് - ലോകത്തിനു തന്നെ മാതൃകയായ ദു​ബൈ പൊ​ലീ​സി​ന്‍റെ 'ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ' എന്ന് നാമകരണം ചെയ്യപ്പെട്ട മ​യ​ക്കു​മ​രു​ന്ന്​ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന്​ മോ​ചി​ത​രാ​കാ​ൻ വേണ്ടിയുള്ള ആപ്പ് സം​വി​ധാ​നം ഉപയോഗിച്ച് അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 576 പേ​രാണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.​ ​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​
Gulf

പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികത: ഡോ. ഉമര്‍ സലീം

ദുബായ് - നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍
Leave a Reply

Your email address will not be published. Required fields are marked *