Breaking NewsFeatured

ദുബായ് പൊലീസിന്‍റെ “മയക്കുമരുന്ന്​ വിമുക്​തി” ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അപ്പ് സംവിധാനം ഉപയോഗിച്ചത്​ 576പേർ

ദുബായ് – ലോകത്തിനു തന്നെ മാതൃകയായ ദു​ബൈ പൊ​ലീ​സി​ന്‍റെ ‘ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ’ എന്ന് നാമകരണം ചെയ്യപ്പെട്ട മ​യ​ക്കു​മ​രു​ന്ന്​ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന്​ മോ​ചി​ത​രാ​കാ​ൻ വേണ്ടിയുള്ള ആപ്പ് സം​വി​ധാ​നം ഉപയോഗിച്ച് അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 576 പേ​രാണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.​ ​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. എന്നാൽ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ യു.​എ.​ഇ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​നു​കൂ​ല്യം പൂർണമായും ല​ഭി​ച്ചി​ട്ടു​മുണ്ട്. ആ​ർ​ട്ടി​ക്​​ൾ 89പ്ര​കാ​രം മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ്വ​യ​മോ കു​ടും​ബ​ങ്ങ​ൾ വ​ഴി​യോ വി​മു​ക്​​തി നേ​ടു​ന്ന​തി​ന്​ പെ​ലീ​സി​നെ സ​മീ​പി​ച്ചാ​ൽ നേ​ര​ത്തേ ചെ​യ്ത​തി​ന്​ കേ​സെ​ടു​ക്കു​ക​യി​ല്ല എന്ന നി​യ​മ​ത്തി​ന്‍റെ അനുകൂല്യത്തിലാണ് ദുബായ് പോലീസ് ഇത്തരമൊരു പുനരധിവാസത്തിന് കളമൊരുക്കിയത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒട്ടനവധി പേ​രാ​ണ്​ ചി​കി​ത്സ​ക്ക്​ പേ​ടി​യി​ല്ലാ​തെ പൊ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കി.

ദു​ബൈ പൊ​ലീ​സ്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ലി​ന്റെ വാർഷീക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തുകൊണ്ടാണ് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ​യും വി​ൽ​പ​ന​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും പി​ടി​കൂ​ടു​ന്ന​തി​നും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ പ്ര​ശം​സി​ച്ചു.

ഇതിന്റെ മുന്നൊരുക്കമായി ദുബായിൽ കഴിഞ്ഞവർഷം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 340 വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും ബ്ലോ​ക്ക് ചെ​യ്‌​തി​രുന്നു. എന്നാൽ വാ​ർ​ഷി​ക റി​പ്പോ​ർട്ടുകൾ പ്രകാരം ക​ഴി​ഞ്ഞ​വ​ർ​ഷം​ ആ​റു ട​ൺ 634 കി​ലോ മ​യ​ക്കു​മ​രു​ന്നും ഗു​ളി​ക​ക​ളും വ​കു​പ്പ് പി​ടി​കൂ​ടി​യിയത്. ഒപ്പം തന്നെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്‌​സ് 27 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 89 സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​കളും, നിർദേശങ്ങളും കൈമാറിയതായും യോഗം വിലയിരുത്തി. ഇത്തരം നടപടി വഴി കുപ്രസിദ്ധരായ 36 അ​ന്താ​രാ​ഷ്ട്ര പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്യാനും സാധിച്ചിരുന്നു.

Shares:

Related Posts

Breaking News

കാലാവസ്ഥ വ്യതിയാനം; മൂടൽമഞ്ഞ് കടുത്ത ജാഗ്രത നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

ദുബായ് - മാറിയ കാലാവസ്ഥയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് സാഹചര്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, എന്നീ നിർദേശങ്ങൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ
Breaking News

കേരളത്തിൽ ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം, ഉയർന്ന തിരമാലയ്ക്കൊപ്പം കടലാക്രമണ ഭീഷണിയും; ഇന്ന് മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്.
Breaking News

സാങ്കേതിക തകരാർ: ഷാർജ – കോഴിക്കോട് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ഷാ​ർ​ജ - ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ
Breaking News

യു എ ഇയിൽ വിവാഹിതരാകണമെങ്കിൽ പരിശോധന നിർബന്ധം; നിയമം 2025 മുതൽ പ്രാബല്യത്തിൽ

അബുദാബി: വിവാഹിതരാകുന്നവർക്ക് 2025 മുതൽ ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. നിർബന്ധിത വിവാഹപൂർവ്വ പരിശോധനയുടെ ഭാഗമായാണ് യുഎയിലെ എല്ലാ പൗരന്മാർക്കും ജനിതക പരിശോധനയും നിർബന്ധമാക്കുന്നത്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ദമ്പതികൾക്ക് വിവാഹപൂർവ്വ വൈദ്യ പരിശോധന നിർബന്ധിതമായിരുന്നുവെങ്കിലും വിവാഹത്തിന് മുൻപായുള്ള ജനിതക പരിശോധന
Leave a Reply

Your email address will not be published. Required fields are marked *