Breaking NewsFeatured

പുതുവൽസരാഘോഷം: ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പുറത്തിറക്കി ആർ.ടി.എ.; മെട്രോ 43മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും

ദുബായ് – പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച്​ ദുബൈ പൊലീസുമായി സഹകരിച്ചാണ്​ നടപടികൾ തീരുമാനിച്ചത്​. ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ വർധിക്കുന്നത്​ പരിഗണിച്ച്​ മെട്രേയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.

വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ:

  • അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് 2-ആം സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനുമിടയിൽ വൈകുന്നേരം 4മുതൽ അടച്ചിടും.
  • ബുർജ് ഖലീഫ സ്റ്റേഷൻ വൈകുന്നേരം 5മുതൽ അടച്ചിടും.
  • രാത്രി 8 മുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരു മണിക്കൂറിന് ശേഷം, ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ് അപ്പർ ഡെക്കും വാഹനങ്ങൾക്ക് അടക്കും.
  • ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.
  • ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, പാർക്കിങ്​ ഏരിയയിലെ നിറയുന്നതോടെ ശനിയാഴ്ച വൈകുന്നേരം 4മണിക്ക് അടക്കും. ഈ സാഹചര്യത്തിൽ ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ റിസർവ്​ ചെയ്തവർ ശനിയാഴ്ച വൈകുന്നേരം 4ന്​ മുമ്പ് എത്തിച്ചേരണം.
  • ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 4നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ഊദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അൽ അസയേൽ റോഡ് പബ്ലിക്​ ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രമാക്കി വൈകുന്നേരം 4ന്​ അടക്കും.
Shares:

Related Posts

Breaking News

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍
Breaking News

ഡ്രൈ​വ​റി​ല്ലാ ട്ര​ക്കുകൾ ദുബായിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി ഹ​ബ്ബാ​കു​ക എ​ന്ന ദുബായി​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദു​ബൈ സൗ​ത്തും ഇ​വോ​കാ​ർ​ഗോ​യും ഒ​പ്പു​വെ​ച്ചു. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാറ്റത്തോടുകൂടി ഭാവിയിൽ ഇ​ത്ത​രം ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളും
Breaking News

ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയ‍ർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ

ദുബായ് - യു.എ.ഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ്എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ്ആ രംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള സെക്ട‍റുകളിലൊന്നാണ് യുഎഇ- ഇന്ത്യ. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഉടനെത്തന്നെ
Gulf

ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ - ലോകത്തെവിടെയും ഏക സംസ്‌കാര വാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിന് തന്നെ അപകടകരമാണ്. സുന്ദരമായ ഈ പ്രപഞ്ചം വൈവിധ്യങ്ങളാല്‍ സുന്ദരവും സമ്പന്നവുമാണ്. ഏകീകൃത സംസ്‌കാരം വരുന്നതിലൂടെ അതിന്റെ സൗന്ദര്യം
Leave a Reply

Your email address will not be published. Required fields are marked *