Breaking NewsFeatured

രാ​ജ്യ​ത്തെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യം മാ​റി​യ​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

ദുബായ് – രാ​ജ്യ​ത്തെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യം മാ​റി​യ​താ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (​എ​ൻ.​സി.​എം) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. തുടർച്ചയായ മൂ​ന്നു​ദി​വ​സം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ദു​ബൈ, ഷാ​ർ​ജ, അ​ബൂ​ദ​ബി, റാ​സ​ൽ​ഖൈ​മ തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ൽ ബു​ധ​നാ​ഴ്ച​യും തു​ട​ർ​ന്നു. എന്നാൽ പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ ബു​ധ​നാ​ഴ്ച ല​ഭി​ച്ച​ത് പക്ഷെ മ​ഴ കാ​ര​ണം വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ​പ്പെ​ട്ടി​ട്ടി​ല്ല.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ത്താ​തെ പെ​യ്ത മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടും വാ​ദി​ക​ളും രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അതുകൊണ്ടു തന്നെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി പൊ​ലീ​സ്​ നി​രോ​ധി​ച്ചി​രു​ന്നു. എന്നാൽ മ​ഴ കാ​ര​ണം അ​ട​ച്ച റോ​ഡു​ക​ളും പാ​ർ​ക്കു​ക​ളും തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ വ​ന്നി​ട്ടി​ല്ല. മ​ഴ പൂ​ർ​ണ​മാ​യും ശ​മി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​വ തു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ റാ​സ​ൽ​ഖൈ​മ​യി​ലെ മ​ല​നി​ര​ക​ളി​ലെ നീ​രൊ​ഴു​ക്ക്​ ശ​ക്​​ത​മാ​യി വെ​ള്ള​ച്ചാ​ട്ട​മാ​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​നും പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യു​ണ്ടാ​യി. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ഗ​ത കു​റ​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ മ​തി​യാ​യ അ​ക​ലം പാ​ലി​ക്കാ​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൃത്യമായി പാ​ലി​ക്കാ​നും അധികൃതർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മ​ഴ​യു​ടെ സാ​ഹ​ച​ര്യം മാ​റി​യി​ട്ടു​ണ്ടെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​വി​ലെ​യും വൈ​കീ​ട്ടും മൂ​ട​ൽ മ​ഞ്ഞി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്​ മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Shares:

Related Posts

Breaking News

ഗസ്സയിലേക്ക് 400 ട​ൺ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ.

ദുബായ്: യു​ദ്ധ​കെടുതിയിൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി 400 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ്​ റെ​ഫ്യൂ​ജി എ​യ്​​ഡ്​ എ​ന്ന കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1.2ല​ക്ഷം പേ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗ​സ്സ​യി​ലെ ദു​രി​തം
Breaking News

‘ഈ​ദു​ൽ അ​ദ്​​അ​’ ദുബായ് ഗവൺമെന്റ് ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തെ ന​ൽ​കും

ദുബായ്: രാജ്യത്ത് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദുബായിലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തേ ന​ൽ​കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നി​ർ​ദേ​ശി​ച്ച​ത്​. ഇപ്രകാരം ജൂ​ൺ 13ന്​ ​മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം
Israel launch major attack on Iran
Bahrain

ഇറാനിൽ ഇസ്രയേൽ ആക്രമണം; 200റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ 700റിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Breaking News

നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ; അയോണയും, ജ്യോതിയും ജർമ്മനിയിലേയ്ക്ക്.

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന  നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി
Leave a Reply

Your email address will not be published. Required fields are marked *