Breaking NewsFeatured

യു.എ.ഇ – ഇന്ത്യ വിമാനയാത്ര കുട്ടികൾക്ക് കോവിഡ് പരിശോധനയില്ല

ദുബായ് – നിലവിലെ കോവിഡ് വ്യാപനം മുൻനിർത്തി ഇന്ത്യ പുറത്തിറക്കിയ മൊത്തം യാത്രക്കാരിൽ 2.5 ശതമാനം പേരിൽ നടത്തുന്ന റാൻഡം കോവിഡ് ടെസ്റ്റ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ലെന്ന് എയർ ലൈനുകൾ അറിയിച്ചു. കുട്ടികളിൽ കോവിഡ് ലക്ഷണം കണ്ടാൽ മാത്രം പരിശോധനയും ചികിത്സയും മതിയെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ പറയുന്നു.

രാജ്യാന്തര യാത്രക്കാരിൽ 2 ശതമാനത്തെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സാംപിൾ ശേഖരിച്ച ശേഷം യാത്രക്കാർക്ക് അവരുടെ ലക്ഷ്യങ്ങളിലേക്കു യാത്ര തുടരാം. പോസിറ്റീവ് ആകുന്നവർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തും.

12 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും പൂർണമായും വാക്സീൻ എടുക്കുന്നതാണ് അഭികാമ്യം. മാസ്ക്കും സാമൂഹിക അകലവും പാലിക്കാനും നിർദേശമുണ്ട്. ഇന്ത്യയിൽ എത്തുന്നവർ സ്വയം നിരീക്ഷിക്കുകയും രോഗലക്ഷണം കണ്ടാൽ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ഇന്ത്യയിലെ ഹെൽപ് ലൈനായ 1075ൽ വിളിച്ചും സംശയങ്ങൾക്കു മറുപടി തേടാം.

24ന് രാവിലെ 10 മുതൽ ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലും കോവിഡ് ടെസ്റ്റ് സംവിധാനം നിലവിലുണ്ട്. എന്നാൽ നിലവിലെ കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ സമയാസമയങ്ങളിൽ അവലോകനം ചെയ്തു മാത്രമേ മാറ്റം വരുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Shares:

Related Posts

Gulf

48 വർഷം – ഭരണസാരഥ്യത്തിൽ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി.

ഫുജൈറ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അൽശര്‍ഖി ഭരണസാരഥ്യം ഏറ്റെടുത്ത് 48 വര്‍ഷം പൂര്‍ത്തിയാക്കി. അന്തരിച്ച പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ശര്‍ഖിയുടെ പിന്‍ഗാമിയായി 1974 സെപ്റ്റംബർ 18നാണ്
Business

ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബ് ഹോം; സാനിയ മിർസ.

ദുബായ് - മേഖലയിലെ പ്രമുഖ ഹോം ഇംപ്ലൂവ്മെന്‍റ് ഫർണിച്ചർ റീടെയ്ലർ ഡീലറായ ഡാന്യൂബ് ഹോംസിന്‍റെ ഹോം ഫർണിച്ചർ ശേഖരത്തിന്‍റെ ഇ- കാറ്റലോഗ് ബർഷയില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സാനിയ. താൻ താമസിക്കാനായി തിരഞ്ഞെടുത്ത ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബാണ് എന്നും. തന്റെ
Gulf

കഥകള്‍ക്ക് കാതോർത്ത്‌ കുരുന്നു കൺമണികൾ

ഷാർജ - ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനായി ആയിരകണക്കിന് കുരുന്നുകളെത്തി. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു. ഷാർജ
Breaking News

പുതിയ നിയമവ്യവസ്ഥകൾ കുവൈത്തിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ രാ​ജ്യം വിട്ടു

കു​വൈ​ത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വ​ദേ​ശി​വ​ത്ക​ര​ണവും ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു.
Leave a Reply

Your email address will not be published. Required fields are marked *