EntertainmentGulf

മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള മാസ്റ്റർ വിഷൻ പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ

ദുബായ് – ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള ഈവർഷത്തെ “മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആക്സലൻസ് ” പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ ദുബായിലെയും, അ​ബൂ​ദ​ബി​യി​ലു​മാ​യി ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​എം. റ​ഫീ​ഖ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ വർഷം വ​രു​ൺ ഗാ​ന്ധി എം.​പി, കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ല, മ​ന്ത്രി വി. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പൗ​ത്ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ തു​ഷാ​ർ ഗാ​ന്ധി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി താ​രി​ഖ് അ​ൻ​വ​ർ, സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, മു​ൻ മ​ന്ത്രി എം.​എം. മ​ണി തു​ട​ങ്ങി​യ പ്രമുഖർ പരിപാടിയിൽ പ​​ങ്കെ​ടു​ക്കും.

ഇന്ത്യൻ ക്രി​ക്ക​റ്റ്​ താ​രം എ​സ്. ശ്രീ​ശാ​ന്ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ ഭാ​യ്, വാ​വാ സു​രേ​ഷ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ബി​ഞ്ചു എ​സ്. പ​ണി​ക്ക​ർ, മാ​തു സ​ജി, ജോ​സി ജോ​സ​ഫ്, ലി​സ് മാ​ത്യു, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​ഞ്ജു വാ​രി​യ​ർ, ജോ​ജു ജോ​ർ​ജ്, നി​മി​ഷ സ​ജ​യ​ൻ, ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി.​കെ. പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഈവർഷത്തെ പുരസ്‌കാര ജേതാക്കൾ.​ ഒപ്പം ‘ആ​യി​ഷ’ സി​നി​മാ സം​ഘ​ത്തെ വേദിയിൽ ആ​ദ​രി​ക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന അവാർഡ്ദാന പരിപാടികൾക്കൊപ്പം ബി​സി​ന​സ് സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രി​ക്കും. മാസ്റ്റര്‍ വിഷന്‍ എം. ഡി. എം.എ. റഫീഖ്, ദുബായ് പൊ​ലീ​സ് ഫ​സ്റ്റ് ല​ഫ്. ഖാ​ലി​ദ് സ​ഖ​ർ, പൊ​ലീ​സ് പ്ര​തി​നി​ധി അ​സ്മ മ​ഷൂ​ഖ് അ​ലി, ജോ​സ​ഫ് ജോ​ൺ, മോ​ഹ​ന്‍ദാ​സ് വൈ​ക്കം, ഫി​റോ​സ് അ​ബ്ദു​ല്ല എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Shares:

Related Posts

Business

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ
Featured

മാതൃസ്​നേഹത്തിന്‍റെ കഥ പറഞ്ഞ്​ ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ ദുബായിൽ പുറത്തിറങ്ങി

ദുബായ് - മാതാവിന്‍റെ സ്​നേഹവാത്സല്യം കൊതിക്കുന്ന മകന്‍റെ കഥ പറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും
Featured

കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

കുവൈത്ത്‌ - കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്  അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും, ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന്
Leave a Reply

Your email address will not be published. Required fields are marked *