Breaking NewsFeatured

മരുമകൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായേക്കാം, എന്നാൽ അന്നും ഇന്നും തനിക്കൊരു മാറ്റവുമില്ല – സുധാ മൂർത്തി

ഷാർജ – മരുമകൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ശേഷം തനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അതിനു മുൻപും ശേഷവും താൻ എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായി തന്നെയാണ് മുബ്പോട്ടുള്ള ജീവിതാന് നയിക്കുന്നതെന്നും ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കാനെത്തിയ സുധാ മൂർത്തി. അവർ എക്സ്പോ സെന്ററിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഋഷി സുനക് അന്നും ഇന്നും മകനെപ്പോലെയാണ് ആ നില തന്നെയായിരിക്കും ഇനിയും തുടരുക. മരുമകൻ വലിയ സ്ഥാനത്തെത്തിയാലൊന്നും മാറുന്ന വ്യക്തിത്വമല്ല എന്റേത്. പുറമെയുള്ള ആളുകൾ എന്നിൽ മാറ്റങ്ങളുണ്ടെന്ന് സ്വയം കരുതുന്നതാണ് എന്നാൽ മറ്റുചിലരാകട്ടെ സുധാമൂർത്തി ഇപ്പോൾ കൂടുതൽ ശക്തയായെന്ന് ചിലർ അവകാശപ്പെടുന്നു. പക്ഷെ ഞാൻ മുൻപേതന്നെ ശക്തയാണെന്നായിരുന്നു എന്നാണ് സുധാ മൂർത്തിയുടെ മറുപടി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗസമത്വം സാധ്യമാകുകയുള്ളൂ. ഒപ്പം സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകേണ്ടതുണ്ട്. ഇത്തരം വിഷയത്തിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ചയാണ് നൽകുന്നത് എന്നും പണ്ട് എൻജിനീയറിങ്ങിന് പഠിച്ചിരുന്നപ്പോൾ ഞാൻ ക്ലാസിലെ ഏക വിദ്യാർഥിനിയായിരുന്നു. ഇന്ന് പക്ഷേ, എല്ലാ പ്രഫഷനൽ കോളജുകളിലും കാണുന്ന മാറ്റങ്ങൾ തന്നെ അത്ഭുതകരകാക്കുന്നു എന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ പത്നിയും, കർണാടക സ്വദേശിനിയുമായ സുധാ മൂർത്തി കുട്ടികൾക്ക് വേണ്ടി നൂറിലേറെ പുസ്തകങ്ങളെഴുത്തിയിട്ടുണ്ട്

മലയാളം അറിയില്ലെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഏറെ ഇഷ്ടമാണെന്നും സുധാ മൂർത്തി പറഞ്ഞു. എന്റെ സെക്രട്ടറി മലയാളിയാണ്. മരുമകൾ പാലക്കാട് സ്വദേശി. അങ്ങനെയാണ് പൊങ്കാലയെക്കുറിച്ച് മനസിലാക്കിയത്. അതൊന്നു അനുഭവിക്കണമെന്ന് തോന്നി. ദൈവത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. കുട്ടികളുടെ പുസ്തകം എഴുതുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എല്ലാം ഡിജിറ്റലായ കാലത്ത് ഇലക്ട്രിക് ഉപകരണങ്ങൾ കുട്ടികളുടെ വായനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സുധാ മൂർത്തി പറഞ്ഞു.

Shares:

Related Posts

Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Breaking News

മതസഹിഷ്ണുതയുടെ തിടമ്പേറ്റി ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു.

ദുബായ് - മതസഹിഷ്ണുതയുടെ മകുടോദാഹരണമായ ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളോടെ ജബൽ അലിയിൽ തുറന്നു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സഹവർതിത്വ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ നഹ്​യാനാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ, കമ്യൂനിറ്റി
Featured

‘ച​ന്ദ്ര​ക്ക​ല’ രൂ​പ​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ശൈ​ഖ്​ സു​ൽ​ത്താ​ൻ സ​ന്ദ​ർ​ശി​ച്ചു

ഷാ​ർ​ജ: ഷാർജ എ​മി​റേ​റ്റി​ലെ ക​ൽ​ബ മ​ല​നി​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പു​തു​പു​ത്ത​ൻ കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു. ‘ച​ന്ദ്ര​ക്ക​ല’ രൂ​പ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ചു​റ്റു​വ​ട്ട​ത്തി​ലെ പ​ർ​വ​ത​ങ്ങ​ൾ, താ​ഴ്വാ​ര​ങ്ങ​ൾ, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മ​നോ​ഹ​ര ഇനിമുതൽ കാ​ഴ്​​ചകാർക്ക് ആ​സ്വ​ദി​ക്കാ​നാ​വും. നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​പ്ര​ദേ​ശം സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ
Gulf

പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു: സി.വി ബാലകൃഷ്ണന്‍

ഷാര്‍ജ - പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍. പൊളിറ്റിക്‌സ് ഈസ് ദ ഡേര്‍ട്ടി ബിസിനസ്-എന്ന് ചിന്തിക്കേണ്ട അവസ്ഥയാണിന്ന്. രാഷ്ട്രീയത്തില്‍ ഇടപെടുന്നവരുടെ സത്യസന്ധതയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്‍ എന്നത്, സത്യന്ധനായ മോഷ്ടാവെന്ന് പറയുന്ന പോലെ അസംഭവ്യമായ
Leave a Reply

Your email address will not be published. Required fields are marked *