Breaking NewsFeatured

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ – എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​നാ​ണ്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ക. അ​തോ​ടൊ​പ്പം ഫെ​സ്റ്റി​വ​ലി​ന്‍റെ പ​തി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​സാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്​ കൈ​ത്താ​ങ്ങാ​വുകയുമാണ് ഈ തീരുമാനം. എ​ല്ലാ വ​ർ​ഷ​വും കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലും എ​ത്തി​ച്ചേ​രു​ന്ന പ്ര​സാ​ധ​ക​രി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ൽ 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 141 അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക​ർ ബാ​ല​സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ കൃ​തി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. എക്കാലത്തും വാ​യ​ന​യെ​യും വി​ജ്ഞാ​ന​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഷാ​ർ​ജ​യു​ടെ ന​യ​നി​ല​പാ​ടു​ക​ൾ അ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ, ക​ലാ​കാ​ര​ന്മാ​ർ, പ്ര​സാ​ധ​ക​ർ, ചി​ത്ര​കാ​ര​ന്മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 457ല​ധി​കം അ​തി​ഥി​ക​ൾ 12 ദി​വ​സ​ത്തെ സാം​സ്കാ​രി​ക ​ഉ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി 1,732 വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും ഇത്തവണ 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Shares:

Related Posts

Featured

കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു.

കുവൈത്ത്‌  - കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തിയത്.
Gulf

അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 800റിലധികം മരണം, രണ്ടായിരത്തിലധികം പേർക്ക് പരിക്ക്

കാബൂൾ: അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്.
Featured

ലഹരി പാനീയ വില്‍പന; അബുദാബിയില്‍ പുതിയ നിയമങ്ങള്‍.

അബുദാബി - അബൂദബി ടൂറിസം വകുപ്പാണ് ലഹരി പാനീയങ്ങളുടെ വില്‍പന സംബന്ധിച്ച് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്.ചില്ലറ വില്‍പന ശാലകളിലെ മാനേജര്‍മാരും, വിതരണ കമ്പനികളും, പ്രത്യേകം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ടൂറിസം അധികൃതര്‍ പുറത്തിറക്കിയത്. ലഹരി പാനീയങ്ങളില്‍ ഉണ്ടാകേണ്ട അസംസ്‌കൃത വസ്തുക്കളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ കൃത്യമായി
Leave a Reply

Your email address will not be published. Required fields are marked *