Breaking NewsFeatured

33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പങ്കെടുക്കാൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി

ദുബായ്: 33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി. യു.​എ.​ഇ വൈ​സ്​ ​പ്ര​സി​ഡ​ന്‍റും ഉ​പപ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ഇ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെത്തിയ രാ​ഷ്ട്ര നേ​താ​ക്ക​ളെ ബ​ഹ്​​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം രാ​ഷ്ട്ര നേ​താ​ക്ക​ളെ മ​നാ​മ​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ അ​ൽ സാ​ഖി​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്ക്​ ആനയിച്ചു.

യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ദുബായ് വ്യോ​മ​യാ​ന അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും ദുബായ് എ​യ​ർ​പോ​ർ​ട്സ്​ ചെ​യ​ർ​മാ​നും എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ ആ​ൻ​ഡ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം, മ​ന്ത്രി​സ​ഭ കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ർ​ഗാ​വി, സ​ഹ​മ​ന്ത്രി ഖ​ലീ​ഫ ബി​ൻ ഷ​ഹീ​ൻ അ​ൽ മ​റാ​ർ, ബ​ഹ്​​റൈ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഫ​ഹ​ദ്​ മു​ഹ​മ്മ​ദ്​ സ​ലിം ബി​ൻ ക​ർ​ദൂ​സ്​ അ​ൽ അ​മീ​രി എ​ന്നി​വ​രും ശൈ​ഖ്​ മു​ഹ​മ്മ​ദി​നൊ​പ്പം സന്നിഹിതരായിരുന്നു.

Shares:

Related Posts

Gulf

വണ്ണം കുറച്ചവര്‍ക്ക് വമ്പൻസമ്മാനവുമായി റാക് ഹോസ്പിറ്റല്‍

റാ​സ​ല്‍ഖൈ​മ - ആ​രോ​ഗ്യ മേഖലയിൽ എന്നും വ്യത്യസ്‌തകൾ പരീക്ഷിക്കുന്ന റാ​ക് ഹോ​സ്പി​റ്റ​ല്‍ റാസൽഖൈമ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ‘ബി​ഗ്ഗ​സ്റ്റ് വെ​യ്റ്റ് ലോ​സ് ച​ല​ഞ്ച്’ വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും സാ​ക്ഷ്യ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ഏഴ് എമിറേറ്റുകളിൽ നിന്നായി പതിനായിരത്തോളം പേര്
Business

ഉമ-ലുലു പൊന്നോണാഘോഷം13- ന് അൽ നാസർ ലിഷർ ലാൻഡിൽ

ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്‌ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ
Featured

സെപ്തംബർ 22 മുതൽ നാട്ടിലേക്ക് പണം അയക്കുന്നതിന് മുമ്പ് ഇനി ബാങ്കിനെ സമീപിക്കുക, പ്രവാസികളുടെ ചെലവ് വർദ്ധിക്കും

ദുബായ്: യു,എ,ഇയിലെ പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി പ്രാദേശിക ബാങ്കുകളുടെ തീരുമാനം. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിച്ചു. പുതിയ തീരുമാനം സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ
Breaking News

നാടൻ കലകളുടെ തനത് ആവിഷ്കാരം “ഭീമ ശ്രീരാഗ് കലോത്സവം 2023” പെയ്തിറങ്ങാൻ ദിനരാത്രങ്ങൾ മാത്രം

ദുബായ് - UAE യിൽ വളർന്നു വരുന്ന, കലാകാരന്മാർക്കും കലാകാരികൾക്കും, നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന സദുദ്ദേശത്തോടേയും, ഒപ്പം വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയും തുടങ്ങിയ, ശ്രീരാഗ് ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക സംഘടന, ഈ വരുന്ന
Leave a Reply

Your email address will not be published. Required fields are marked *