Breaking NewsNews Kerala/India

സോളാർ സമരം വി.എസിന്റെ വാശി; ജോൺ ബ്രിട്ടാസ് സംസാരിച്ചത് ഞാൻ പറഞ്ഞിട്ട് പുതിയ വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ സംഭവങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറ‍ഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. തിരുവഞ്ചൂരുമായി തനിക്ക് ആത്മബന്ധം ഉണ്ടായിരുന്നതായും യാദൃശ്ചികമായി തിരുവഞ്ചൂരിന്റെ വീട്ടിൽ പോയപ്പോഴാണ് ഇക്കാര്യം ചർച്ചയായതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സോളാർ സമരം വി.എസിന്റെ വാശിയായിരുന്നു. ഇടത് മുന്നണിക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണനും സമരം ഒത്തുതീർപ്പാകാൻ താൽപര്യമുണ്ടായിരുന്നു. സമരം അവസാനിക്കേണ്ടത് രണ്ട് കൂട്ടരുടെയും ആവശ്യമായിരുന്നു. സമരം ദുരന്തമായി അവസാനിക്കാതിരിക്കേണ്ടത് ഇരുകൂട്ടരുടെയും ആവശ്യമായിരുന്നെന്നും അതിനുള്ള ഇടപെടലാണ് നടത്തിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സോളാർ സമരം അവസാനിച്ചതിൽ സന്തോഷിച്ചത് സിപിഎം അണികളാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്നാണ് ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ. അദ്ദേഹവുമായി സോളാർ ചർച്ച നടത്തിയിട്ടില്ലെന്നും അത് വെറും ഭാവനയാണെന്നുമാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. അതേസമയം, സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതൃത്വത്തിന്റെ നിർദേശാനുസരണം ജോൺ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാൻ തന്നെ വിളിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ, എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചതെന്ന് ജോൺ മുണ്ടക്കയം പറയുന്നു.

Shares:

Related Posts

Breaking News

രൂപയുടെ മൂല്യം ഇടിയുന്നു; പ്രതീക്ഷയോടെ നേട്ടം കാത്ത് പ്രവാസിസമൂഹം

ദുബായ്: അന്താരാഷ്ട്ര വാണിജ്യ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎഇ ദിർഹം ഉൾപ്പെടെ ഗൾഫ് കറൻസികളിൽ വിനിമയ നിരക്കുകൾ ശക്തമായി വർധിച്ചു. ബുധനാഴ്‌ച വൈകിട്ട് വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഒരു ദിർഹത്തിനുള്ള രൂപ നിരക്ക് ₹23.89 ആയി
Featured

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകാശ്മീർ പൊലീസും സൈന്യവും
Breaking News

അനിൽ ആന്റണി ബി.ജെ.പി യിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി - ബി.ബി.സി ഡോക്യുമെന്ററിയോടെ പുകഞ്ഞിരുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രശ്നങ്ങൾക്കൊടുവിൽ തിരിച്ചടികളും പ്രതിസന്ധികളും മറികടക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കോൺഗ്രസ്സിലെതന്നെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയുടെ
Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Leave a Reply

Your email address will not be published. Required fields are marked *