BusinessFeatured

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ ‘ഒ ഗോൾഡ്’ സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒ ഗോൾഡ് ‘ ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ് ഇതാദ്യമായി യു.എ.ഇയിൽ ഗോൾഡ് ലീസിങ്
സംരംഭം കൊണ്ടുവരുന്നത്. നിലവിൽ മിനിമം 10 ഔൺസ് സ്വർണമാണ് നിക്ഷേപത്തിനായി വേണ്ടത്. ഓ ഗോൾഡ് – മോണിറ്ററി മെറ്റൽസ് സംരംഭം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് 0.1% മുതൽ ലീസിങ് സാധ്യമാവുമെന്ന് ഇതേക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ പറഞ്ഞു.

ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി 11% വിപണി വിഹിതവും , 5% വരുമാനവും ഉൾപ്പെടെ മൊത്തം 16% വാർഷികാദായം ലഭിക്കുമെന്നും ഇവർ വ്യക്തമാക്കി. വാങ്ങലും വിൽക്കലും മാത്രമുണ്ടായിരുന്ന ഒ ഗോൾഡ് ആപ്പിൽ ഈ രംഗത്തെ പ്രമുഖരായ മോണിറ്ററി മെറ്റൽസുമായുള്ള സഹകരണ സംരംഭത്തിലൂടെയാണ് പുതുതായി ലീസിങ് കൂടി ഉൾപ്പെടുത്തിയത്. ഇതോടെ സാധാരണക്കാർക്കും സ്വർണത്തിൽ നിക്ഷേപിക്കാനും വരുമാനം നേടാനുമുള്ള അവസരം കൈവന്നിരിക്കുകയാണെന്നും മോണിറ്ററി മെറ്റൽസുമായി ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഒ ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു.

സ്വർണ വിപണിയിലെ ലീസിങ്‌ ശക്തമായൊരു ധനകാര്യ സംരംഭമാക്കി മാറ്റണമെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് അഭിപ്രായപ്പെട്ടു. ഒ ഗോൾഡ് കോ ഫൗണ്ടർ മുഹമ്മദ് അൽ മൻസൂരി, സിഇഒ അഹ്മദ് അബ്ദിൽ തവാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Breaking News

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ - ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍
Breaking News

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; 7.8 തീവ്രത, 50ലേറെ മരണം/വീഡിയോ കാണാം

ഈസ്താംബുള്‍ - റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. 50ലേറെ പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.
Gulf

ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളികളിൽ പതിനായിരങ്ങളെത്തി

ദുബായ് - റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ എമിറേറ്റിന്റെ വി​വി​ധ പ​ള്ളി​ക​ളി​ൽ പതിനായിരക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക​ളി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ ത​ന്നെ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. കോ​വി​ഡ്​
Leave a Reply

Your email address will not be published. Required fields are marked *