FeaturedUAE

യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ ഷെയ്ഖ് അന്തരിച്ചു

അബുദാബി: എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല ഹാദി അൽ ഷെയ്ഖ് അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. അറബ് ലോകത്തെ സ്പോർട്സ്, എൻ്റർടൈൻമെൻ്റ് ബ്രോഡ്കാസ്റ്റിങ് രംഗത്ത് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2014 മുതൽ 2017വരെ അബുദാബി ചാനൽസ് നെറ്റ് വർക്കിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

യുഎഇയിൽ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകുന്നതിനായുള്ള യാസ് സ്പോർട്സ് ചാനൽ ആരംഭിക്കുന്നതിന് ഇദ്ദേഹത്തിൻ്റെ ഇടപെടൽ കാരണമായിട്ടുണ്ട്. പരമ്പരാഗത കായിക ഇനങ്ങളായ ഒട്ടക ഓട്ടം, കുതിരസവാരി എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് അദ്ദേഹം. അറബിക് വിദ്യാഭ്യാസ വിനോദ മേഖലകൾക്ക് വേണ്ടിയുള്ള മാജിദ് ചാനലിൻ്റെ രൂപീകരണത്തിനും അബ്ദുല്ല ഹാദി അൽ ഷെയ്ഖ് സുപ്രധാന സംഭാവനകൾ നൽകി.

2017 ൽ ‘ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഓഫ് ദി ഇയർ’, 2016 ൽ ‘യുഎഇ പയനിയർ അവാർഡ്’, 2009 ൽ ‘ബെസ്റ്റ് ടെക്നോളജി ഇംപ്ലിമെന്റർ’ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. 2000-ൽ യുഎഇ വെബ് സ്റ്റാർ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. യുകെയിലെ ഗ്ലാസ്ഗോയിലെ സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അൽ ഷെയ്ഖ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദവും നേടിയത്.

Shares:

Related Posts

Featured

ബേബി കെയർ ഉൽപനങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കാൻ പോപ്പീസ് എത്തുന്നു

ഷാർജ: ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ്
Breaking News

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി - യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Business

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത
Breaking News

ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 27 മത് സീസണിന് കൊടിയിറങ്ങി

ദുബായ് - ഒ​ക്​​ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27മത് സീ​സ​ണി​ന്​ ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​യി. ഇ​ത്ത​വ​ണ​ ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യ സീ​സ​ൺ റെ​ക്കോ​ർ​ഡ്​ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചാ​ണ്​ വി​ട​വാ​ങ്ങി​യ​ത്. അ​വ​സാ​ന​ദി​വ​സം വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ച്ച മേ​ള​യി​ൽ വ​ൻ വൻതി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്.
Leave a Reply

Your email address will not be published. Required fields are marked *