FeaturedSaudi Arabia

അപകടത്തെ തുട‍ർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി യാംബുവിൽ അന്തരിച്ചു

യാംബു: വാഹനാപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പ്രവാസി മരിച്ചു. തമിഴ്‌നാട് കടയനല്ലൂര്‍ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മൃതദേഹം യാംബു ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും ഇന്ത്യൻ വെൽഫെയർ ഫോറം സന്നദ്ധ പ്രവർത്തകരും രം​ഗത്തുണ്ട്. ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത റോഡ് മുറിച്ചുകിടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

യാംബുവില്‍ അല്‍ ബെയ്ക്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ് ഒരുമാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

Shares:

Related Posts

Breaking News

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സു​ര​ക്ഷ; പു​തി​യ നി​യ​മം ഇ​ന്നു​മു​ത​ൽ; 18 വ​യ​സ്സി​ൽ താഴെയുള്ളവരെ നി​യ​മി​ക്കരുത്

ദുബായ് - ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​നം നി​യ​ന്ത്രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ചി​ക്കു​ക​യും ചെ​യ്യു​ന്ന നി​യ​മം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ചു​ള്ള​താ​ണ്.
Featured

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ
Breaking News

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നയതന്ത്ര പരിഹാരം വേണം; ഇസ്താംബൂളിൽ നാലുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

ഇസ്താംബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പരിഹാരം കാണാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ഇസ്താംബൂളിൽ ചേർന്ന നാലുരാജ്യങ്ങളുടെ ക്വാർട്ടറ്റ് യോഗത്തിലാണ് പ്രാദേശിക വിഷയങ്ങളിൽ സംയുക്ത നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെയും അതിനപ്പുറത്തെയും
Leave a Reply

Your email address will not be published. Required fields are marked *