BusinessGulf

ദുബായ് ടാ​ക്സിയിൽ പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ; തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കുകൾ മാറും

ദുബായ്: സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ വ​ഴി ബു​ക്ക്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട്​ റോ​ഡി​ൽ​നി​ന്ന് വി​ളി​ക്കു​ന്ന ടാ​ക്സി​ക​ൾ​ക്ക്​ പു​തി​യ മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ​പു​തി​യ ഘ​ട​ന​യ​നു​സ​രി​ച്ച്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​ന്ന​ ടാ​ക്സി​ക​ളു​ടെ മി​നി​മം നി​ര​ക്ക്​ 13 ദി​ർ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലി​ത്​ 12 ദി​ർ​ഹ​മാ​യി​രു​ന്നു.എന്നാൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ മാ​റി​മാ​റി​വ​രു​ന്ന, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലെ പ്ര​ത്യേ​ക നി​ര​ക്കും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8 മു​ത​ൽ 9.59 വ​രെ​യും വൈ​കീ​ട്ട് 4 മു​ത​ൽ 7.59 വ​രെ​യും 7.50 ദി​ർ​ഹം ബു​ക്കി​ങ്​ നി​ര​ക്കും ഫ്ലാ​ഗ്ഫാ​ൾ നി​ര​ക്കാ​യി 5 ദി​ർ​ഹ​മും ഈ​ടാ​ക്കും. രാ​വി​ലെ 6 മു​ത​ൽ 7.59 വ​രെ​യും രാ​വി​ലെ 10 മു​ത​ൽ 3.59 വ​രെ​യും ബു​ക്കി​ങ്​ ഫീ​സ് 4 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ നി​ര​ക്ക്​ 5 ദി​ർ​ഹ​മു​മാ​യി​രി​ക്കും. രാ​ത്രി സ​മ​യ യാ​ത്രാ​നി​ര​ക്കു​ക​ൾ രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ച 5.59 വ​രെ ബാ​ധ​ക​മാ​യി​രി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ ബു​ക്കി​ങ്​ ഫീ​സ് 4.5 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ നി​ര​ക്ക് 5.5 ദി​ർ​ഹ​മു​മാ​യി​രി​ക്കും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്തെ നി​ര​ക്കു​ക​ൾ രാ​വി​ലെ 8 മു​ത​ൽ 9.59 വ​രെ​യും വൈ​കീ​ട്ട് 4 മു​ത​ൽ രാ​ത്രി 9.59 വ​രെ​യും ബാ​ധ​ക​മാ​യി​രി​ക്കും. ഈ ​സ​മ​യ​ത്ത്​ ബു​ക്കി​ങ്​ ഫീ​സ് 7.50 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ നി​ര​ക്ക്​ 5 ദി​ർ​ഹ​മു​മാ​യി​രി​ക്കും. അ​തേ​സ​മ​യം, രാ​ത്രി 10 മു​ത​ൽ രാ​ത്രി 11.59 വ​രെ ബു​ക്കി​ങ്​ ഫീ​സ് 7.50 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ സ​മ​യം 5.50 ദി​ർ​ഹ​മു​മാ​യി​രി​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 4 മു​ത​ൽ രാ​ത്രി 9.59 വ​രെ​യാ​ണ്​ തി​ര​ക്കേ​റി​യ സ​മ​യ​ത്തെ നി​ര​ക്ക്​ ഈ​ടാ​ക്കു​ക. രാ​ത്രി 10 മു​ത​ൽ രാ​ത്രി 11.59 വ​രെ ബു​ക്കി​ങ്​ ഫീ​സ് 7.50 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ സ​മ​യം 5.50 ദി​ർ​ഹ​മു​മാ​യി​രി​ക്കും. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ബു​ക്കി​ങ്​ ഫീ​സ് 4 ദി​ർ​ഹ​മും ഫ്ലാ​ഗ്ഫാ​ൾ നി​ര​ക്ക്​ 5 ദി​ർ​ഹ​മു​മാ​യി​രി​ക്കും.

Shares:

Related Posts

Bahrain

ബഹ്‌റൈനിൽ എ​ൻ.​പി.​ആ​ർ.​എ പരിശോധന നടത്തി; നിരവധി നിയമലംഘകരെ കണ്ടെത്തി.

മ​നാ​മ - ബഹ്‌റൈനിൽ നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി കർശനമാക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(എ​ൽ.​എം.​ആ​ർ.​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ മു​ഴു​വ​ൻപ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. എന്നാൽ നിരവതി നി​യ​മം ല​ഘി​ച്ചവരെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17077077 എ​ന്ന ന​മ്പ​റി​ലോ info@npra.gov.bh എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ കാ​ൾ സെ​ന്റ​റി​നെ അ​റി​യി​ക്കാം.
Business

ആപ്പിളായാലും – ആൻഡ്രോയിഡായാലും ചാർജ്ജർ “സി” ടൈപ്പ് തന്നെ; യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം.

ലോകത്തെ കോടിക്കണക്കിനു ഉപഭോകതാക്കൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. ഐഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന തീരുമാനമാണ് എപ്പോൾ ലോകത്തമെങ്ങും ചർച്ചയാവുകയാണ്. 2024 വർഷം അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ്
Breaking News

ഡിസംബർ 31വരെ യു.എ.ഇയിൽ തൊഴിൽ കരാർ മാറാനുള്ള കാലപരിധി നീട്ടിനൽകി

അബുദാബി - യു.എ.ഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടി. ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അധികൃതർ അറിയിച്ചിരുന്നത്. കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാവകാശം നൽകിയതെന്ന്
Business

ഷാർജ സഫാരി മാളിൽ ജോയ്​ ആലുക്കാസ്​ ഷോറൂം തുറന്നു.

ഷാ​ർ​ജ: ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ പു​തി​യ ഷോ​റൂം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ തു​റ​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ​ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഷോ​റൂം സ​ഫാ​രി മാ​ളി​ന്‍റെ ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ലാ​ണ്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത
Leave a Reply

Your email address will not be published. Required fields are marked *