News Kerala/IndiaThe Media Toc

അങ്കമാലിയിൽആറുമാസംപ്രായമുള്ളകുഞ്ഞിനെകഴുത്തറുത്ത്കൊന്നസംഭവം; അമ്മൂമ്മഅറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത്കൊന്നഅമ്മൂമ്മറോസിലി (66) അറസ്റ്റിൽ. പ്രതി മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോസിയെ നിലവിൽ മൂക്കന്നൂർഎം.എ.ജി.ജെആശുപത്രിയിൽനിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്..കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ രാവിലെയോടെ കൊല്ലപ്പെട്ടത്. ഡൽനയുടെ സഹോദരൻ ഡാനിയുടെ (നാല്) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയായിരുന്നു കൊലപാതകം.

ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽകേട്ട് മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിൽ ഉപയോഗിക്കപ്പെട്ട കത്തി പൊലീസ് കണ്ടെടുത്തു. കൊലപാതകം, കുഞ്ഞിന്റെ സഹോദരന്റെ ജന്മദിന ഒരുക്കത്തിനിടെയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷംഎടക്കുന്നംസെന്റ്ആന്റണീസ്പള്ളിസെമിത്തേരിയിൽസംസ്‌കരിക്കും.

Shares:

Related Posts

Breaking News

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി
News Kerala/India

ബസിൽ മോഷണം തമിഴ്നാട് സ്വദേശിനി കൾ പിടിയിൽ.

എറണാകുളം: തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ പ്രൈവറ്റ് ബസിലായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ
Breaking News

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; കൊലക്കുറ്റമില്ല, പ്രതികൾക്ക് അനുകൂലമായി കോടതി വിധി

തിരുവനന്തപുരം - മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യക്കുറ്റം കോടതി ഒഴിവാക്കി കോടതി.ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്
Leave a Reply

Your email address will not be published. Required fields are marked *