Gulf UAE

ജീവിതശൈലികൾ മാറ്റാൻ ഇനി ‘മെ​റ്റാ​വേ​ഴ്സ്’; പുതിയ പദ്ധതിയുമായി ലി​മോ​വേ​ഴ്സ്

Written by themediatoc

ദുബായ് – ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ ‘മെ​റ്റാ​വേ​ഴ്സ്’ ഉ​പ​യോ​ഗി​ക്കു​ന്ന നിരവധി പ​ദ്ധ​തി​ക​ളു​മാ​യി ‘ലി​മോ​വേ​ഴ്സ്’ എ​ന്ന മലയാളി നേതൃത്വത്തിലുള്ള ക​മ്പ​നി. മനുഷ്യരാശിയുടെ ആരോഗ്യരംഗത്തെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വെർച്വൽ ലോകമെന്ന നിലയിൽ ഇന്റർനെറ്റിന്റെ സാങ്കൽപ്പിക ലോകമായ മെറ്റാവേർസ് ഉ​പ​യോ​ഗിച്ചുള്ള പ്രവർത്തനങ്ങളുടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഈ ​മാ​സം 28ന് ​ദുബായ് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന ദുബായ് ആ​ക്ടി​വ് ഷോ​യി​ൽ ലി​മോ​വേ​ഴ്സ് ര​ണ്ട് പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മെ​റ്റാ​വേ​ഴ്സ് സാങ്കേതികത ഉപയോഗിച്ച് ഇനി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​റ്റാ​വേ​ഴ്സി​ൽ ത​യാ​റാ​ക്കു​ന്ന ക്ലി​നി​ക്കു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, പ​രി​ശീ​ല​ക​ർ എ​ന്നി​വ​രു​മാ​യി സം​വ​ദി​ക്കാ​നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ക്കു​ന്ന പാ​ർ​ട്ണ​ർ​വേ​ഴ്സാ​ണ് ദു​ബൈ ആ​ക്ടി​വ് ഷോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു പ​ദ്ധ​തി. ഇ​തി​ൽ ലി​മോ​വാ​ലി എ​ന്ന പേ​രി​ൽ വി​വി​ധ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള ക്ലി​നി​ക്ക്, വ്യാ​യാ​മം ന​ട​ത്താ​നു​ള്ള സ്ഥ​ലം എ​ന്നി​വ ത​യാ​റാ​ക്കാ​നാ​കും. സ്വ​ന്തം ശ​രീ​ര​ത്തി​ന്റെ ഡി​ജി​റ്റ​ൽ രൂ​പ​മാ​യ അ​വ​താ​ർ വ​ഴി ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ​യും വ്യാ​യാ​മം ന​ട​ത്തി​യ​തി​ന്‍റെ​യും അ​നു​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് ലി​മോ​വേ​ഴ്സ് സ്ഥാ​പ​ക​ൻ സ​ജീ​വ് നാ​യ​ർ പ​റ​ഞ്ഞു.

ആരോഗ്യ പരിപാലനത്തിലൂടെ തന്നെ വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ണം സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ‘ഹെ​ൽ​ത്ത്ഫൈ’ എ​ന്ന സം​വി​ധാ​ന​വും ക​മ്പ​നി ദുബായ് ആ​ക്ടി​വി​ൽ അ​വ​ത​രി​പ്പി​ക്കും. ഇതിന്നായി ലി​മോ​വേ​ഴ്സ് ആ​പ്ലി​ക്കേ​ഷ​ൻ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ണ​മാ​ക്കി മാ​റ്റാ​വു​ന്ന ലി​മോ ടോ​ക്ക​ൻ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ് ഹെ​ൽ​ത്ത്ഫൈ എ​ന്ന പ​ദ്ധ​തി.

എന്നാൽ ഇത്തരം നൂതന ആ​രോ​ഗ്യ, സൗ​ഖ്യ മേ​ഖ​ല​യി​ലെ അ​ഞ്ച് മെ​റ്റാ​വേ​ഴ്സ് പ​ദ്ധ​തി​ക​ൾ സ്ഥാ​പ​ന​ത്തി​നു​ള്ളത്. ദുബായ് ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യാ വി​ക​സ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ടെ​ക്നോ​പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​ത്ത​രം സാ​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സ​ജീ​വ് നാ​യ​ർ പ​റ​ഞ്ഞു. ലി​മോ​വേ​ഴ്സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഹാ​ഷി​ർ ന​ജീ​ബ്, ദി​വി​വോ​ത് ചൗ​ഹാ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment