Breaking News Featured Gulf UAE

വേഗത വിനയായി; മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ർ​ക്ക്​ പി​ഴ​

Written by themediatoc

അ​ബൂ​ദ​ബി: കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ഴി​ഞ്ഞ​വ​ര്‍ഷം യു.​എ.​ഇ ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ​ചു​മ​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ഡ്രൈ​വ​ര്‍മാ​ര്‍ക്കെ​തി​രെ. 400 ദി​ര്‍ഹം വീ​ത​മാ​ണ്​ ഓരോരുത്തർക്കും പി​ഴ​യീ​ടാ​ക്കി​യ​ത്. ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അ​നു​വാ​ദ​മു​ള്ള പാ​ത​യി​ല്‍ പി​ന്നി​ല്‍നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തെ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ക്കും സ​മാ​ന പി​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ വ​ല​തു​വ​ശ​ത്തെ ലൈ​നും കൂ​ടി​യ വേ​ഗ​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ ഇ​ട​ത്തേ ലൈ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് റോ​ഡി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ആ​ദ്യ​ത്തെ ര​ണ്ടു ലൈ​നു​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​റാ​ണ് മി​നി​മം വേ​ഗം. അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നു​മാ​യി 2023 മേ​യി​ലാ​ണ് ഈ ​വേ​ഗ​പ​രി​ധി നി​ശ്ച​യി​ച്ച​ത്. പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ 140 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. ആ​ദ്യ​ത്തെ ര​ണ്ടു ലൈ​നു​ക​ളി​ല്‍ 120 കി​ലോ​മീ​റ്റ​റാ​ണ് കു​റ​ഞ്ഞ വേ​ഗം. കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ പോ​കേ​ണ്ട​വ​ര്‍ മൂ​ന്നാ​മ​ത്തെ ലൈ​നാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​വി​ടെ കു​റ​ഞ്ഞ വേ​ഗ​പ​രി​ധി​ നിലവിലില്ല.

About the author

themediatoc

Leave a Comment