GulfUAE

മലബാർ ഗോൾഡിന്റെ​​ പുതിയ ഷോറൂം ഫുജൈറയിൽ ബോ​ളി​വു​ഡ്​ ന​ട​ൻ അ​നി​ൽ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫു​ജൈ​റ – യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റാ​യ ഫു​ജൈ​റ​ക്ക്​ പൊ​ന്നി​ൻ​തി​ള​ക്കം സ​മ്മാ​നി​ച്ച്​ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ പു​തി​യ ഷോ​റൂം. ഫു​ജൈ​റ​യി​ലെ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല റോ​ഡി​ൽ ആ​രം​ഭി​ച്ച ഷോ​റൂം വ​ൻ പ്ര​മു​ഖ​രു​ടെ​യും വ​ൻ ജ​നാ​വ​ലി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​നും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യ അ​നി​ൽ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​മി​റേ​റ്റി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷോ​റൂ​മാ​ണി​ത്. മ​ല​ബാ​ർ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​സ്സ​ലാം, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി ഷം​ലാ​ൽ അ​ഹ​മ്മ​ദ്, ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ കെ.​പി. വീ​രാ​ൻ​കു​ട്ടി, സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സി. ​മാ​യ​ൻ​കു​ട്ടി, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​മീ​ർ സി.​എം.​സി, മാ​നു​ഫാ​ക്ച​റി​ങ് ഹെ​ഡ് എ.​കെ. ഫൈ​സ​ൽ, മ​റ്റ് മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്റ് ടീ​മം​ഗ​ങ്ങ​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്ന നി​മി​ഷ​മാ​ണെ​ന്നും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലും യു.​എ.​ഇ​യി​ലും മൊ​ത്ത​ത്തി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശേ​ഖ​ര​ത്തോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര​വും ആ​ഡം​ബ​ര​പൂ​ർ​ണ​വു​മാ​യ ആ​ഭ​ര​ണ ഷോ​പ്പി​ങ് അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​വാ​യി​ര​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫു​ജൈ​റ​യി​ലെ പു​തി​യ ഷോ​റൂ​മി​ൽ 20 രാ​ജ്യ​ങ്ങ​ളി​ലെ 30,000 ജ്വ​ല്ല​റി ഡി​സൈ​നു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 18 കാ​ര​റ്റ്, 22 കാ​ര​റ്റ്, 24 കാ​ര​റ്റ്​ എ​ന്നി​വ​യി​ൽ നൈ​പു​ണ്യ മി​ക​വോ​ടെ ത​യാ​റാ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തോ​ടൊ​പ്പം ക​സ്റ്റ​മൈ​സ്ഡ് ജ്വ​ല്ല​റി ഡി​സൈ​നി​ങ്ങി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ഫ​ഷ​ന​ൽ ജ്വ​ല്ല​റി ഡി​സൈ​ന​ർ​മാ​രു​ടെ​യും ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ത​മാ​യ​നി​ര​ക്കി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​കും. ഷോ​റൂ​മി​ൽ ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ ലോ​ഞ്ചും പ്ര​ത്യേ​ക ട്ര​യ​ൽ​റൂ​മും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Shares:

Related Posts

Gulf

മന്ത്രി അഹമ്മദ് ദേവർകോവിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ബൂ​ദ​ബി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യി​ലെ​ത്തി​യ കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് യു.​എ.​ഇ​യി​ൽ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര
Breaking News

ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ നിലക്കാത്ത പ്രവാഹം

ഷാർജ - ഇന്നേക്ക് നാല് ദിദിവസം പിന്നിട്ട ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് അക്ഷരപ്രേമികളുടെയും, വായനപ്രേമികളുടെയും നിലക്കാത്ത പ്രവാഹമാണ് കാണാനായത്. ഈ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്. ഇറ്റലിയാണ് അതിഥി രാജ്യമെങ്കിലും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ
Breaking News

ദീപാവലി ആഘോഷം ഇനി എക്സ്പോ സിറ്റിയിലും

ദുബായ് - യു.എ.ഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ദീപാവലി ആഘോഷത്തിനായി എക്സ്പോ സിറ്റിയിൽ വിപുലമായ സൗകര്യമേർപ്പെടുത്തിയിക്കുകയാണ് ദുബായ് ഗവർമെന്റ് അധികൃതർ. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷദിനം. പ്രധാനമായും ഉത്തരേന്ത്യക്കാരാണ് ദീപാവലി വിപുലമായി ആഘോഷിക്കുന്നത്. ഈ മാസം മുതൽ പൂർണമായും പ്രവർത്തനമാരംഭിച്ച എക്സ്പോ സിറ്റിയിൽ
Breaking News

യു.എ.ഇ യിൽ അസ്​ഥിര കാലാവസ്ഥ തു​ട​രു​മെ​ന്ന്​ വീണ്ടും മു​ന്ന​റി​യി​പ്പ്​

ദുബായ് - രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മഴ വീടും തുടരുന്നതിനാൽ ജനങ്ങൾ കൂടുതൽ കരുതൽ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് അധികൃതർ അറീയിച്ചു. ക​ന​ത്ത മ​ഴ​ക്കൊ​പ്പം ഇ​ടി​യും മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തായും. എന്നാൽ യു.​എ.​ഇ​യി​ലു​ട​നീ​ളം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്,
Leave a Reply

Your email address will not be published. Required fields are marked *