GulfUAE

മഞ്ഞുകാലത്തെ വരവേൽക്കാൻ യുഎഇ സജ്ജമാകുന്നു.

ദുബായ് –  യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.

അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില,  ഇന്ന് യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയി മറന്നാണ്‌ സാധ്യത. രാത്രികാലങ്ങളിലും, ഞായറാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കും, ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.  നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് പൊടി വീശുന്നതിന് കാരണമാകും.

എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ‌കാണപ്പെട്ടതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അബുദാബി പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പും നൽകി. കാഴ്ചപരിധി 1000 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു തന്നെ യാത്രക്കാർ മക്തൂം ബിൻ റാഷിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് റോഡ്, അൽ അജ്ബാൻ ബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വേഗം കുറയ്ക്കുന്നതിനെക്കുറിച്ച് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Shares:

Related Posts

Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Breaking News

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

അബുദാബി - നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
Breaking News

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍
Breaking News

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം; രണ്ട് വ‍ർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ

ദുബായ് : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് നാട്ടില്‍ ചികിത്സയിലുളള മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. 2022 മാര്‍ച്ച് 26 ന് നടന്ന ഒരപകടമാണ് കേസിനാധാരം. മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍ മകന്‍
Leave a Reply

Your email address will not be published. Required fields are marked *