BusinessGulf

എ ജി ഐ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ദുബായ് – അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങില്‍ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഷാർജ ഭരണകുടുംബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും മുതിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ടവ്യക്തികളും അടങ്ങുന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

എ ജി ഐ ഡയറക്ടർ അഖിൽ സതീഷ്‌ സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മദ് മുൻസീറും സി ഇ ഒ പ്രമീളാ ദേവിയും എ ജി ഐയുടെ ചരിത്രവും ദൗത്യവും അവതരിപ്പിച്ചു. ശൈഖ് ഹുമൈദ് റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി, മലേഷ്യയിലെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അഹമ്മദ് ഇസാനി അവാങ്, ആംഗ്ലിയ റസ്‌കിൻ യൂനിവേഴ്സിറ്റിയുടെ ഇന്റർനാഷണൽപാർട്ണർഷിപ്പ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്്ടർ കെബോർ ഗെന്ന എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Shares:

Related Posts

Featured

ഷാർജയിൽ സെൻസസിന്​ തുടക്കമായി.

ഷാർജ - എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസിന്​ തിങ്കളാഴ്ച തുടക്കമായി. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന്​ ഡിപാർട്​മെന്‍റ്​ സ്റ്റാറ്റിസ്റ്റിക്സ്​ ആൻഡ്​ കമ്മ്യൂണിറ്റി ഡവലപ്​മെന്‍റ്​(ഡി.എസ്​.സി​.ഡി) അധികൃതർ അറിയിച്ചു. 'യൂ കൗണ്ട്​' എന്ന തീമിലാണ്​ ഇത്തവണ സെൻസസ്​
Breaking News

പു​തു​വ​ര്‍ഷത്തിൽ ഇ​ര​ട്ട ഗി​ന്ന​സ് റെക്കോർഡ് ലക്ഷ്യവെച്ച്‌ റാ​സ​ല്‍ഖൈ​മ ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി

റാ​സ​ല്‍ഖൈ​മ - ഇത്തവണ ര​ണ്ട് ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് റാ​സ​ല്‍ഖൈ​മ​യെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക്ടി.​ഡി.​എ) സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ്. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​നും അ​ല്‍ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ല്‍ ക​ട​ല്‍ തീ​ര​ത്ത് 12 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വെ​ടി​ക്കെ​ട്ടാ​ണ്
Gulf

ഐഎംഎഫ് പത്രപ്രവർത്തക കൂട്ടായ്മയുടെ ‘ഒന്നിച്ചൊരോണം ‘

ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു.അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ
Leave a Reply

Your email address will not be published. Required fields are marked *