ദുബായ് : ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ (ഐ എം എഫ് )നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ഒരുമിച്ചോണം 2022’ സംഘടിപ്പിച്ചു.അജ്മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബായിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ,കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം ,കരോക്കെ ഗാനമേള,പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.ഓണത്തിന്റ ഭാഗമായി നടക്കുന്ന നാട്ടിലെ ഗ്രാമീണ മത്സരങ്ങളായ ഉറിയടി,തീറ്റ മത്സരം മ്യൂസിക്കൽചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു.ദുബായ് വി കെ എം കളരി സംഘം അവതരിപ്പിച്ച കളരി പയറ്റ് പ്രദർശനവും,കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി.ഉദ്ഘാടന സമ്മേളനത്തിൽ മാധ്യമ പ്രവർത്തക തൻസിഹാഷിർ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം അബ്ബാസ് ഉദ്ഘാടനം ചെയ്തു.എം സി എ നാസർ ആശംസ പ്രസംഗം നടത്തി.അനൂപ് കീച്ചേരി സ്വാഗതവും,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദീൻ,അരൂൺ പാറാട്ട്,നിഷ് ,രഞ്ജിത്ത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ലുലു,ഹോട്ട് പാക്ക്,നെല്ലറ ,മലബാർ ഗോൾഡ് ചിക്കിംഗ് .എന്നിവർ മുഖ്യ പ്രായോജകർ ആയിരുന്നു.
ഐഎംഎഫ് പത്രപ്രവർത്തക കൂട്ടായ്മയുടെ ‘ഒന്നിച്ചൊരോണം ‘
Related Posts
ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റ്സ് സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
ദുബായിൽ പ്രവർത്തനം സജ്ജമാക്കാൻ ഒരുങ്ങി എന്‍.ടി.സി ഗ്രൂപ് ഓഫ് കമ്പനീസ്; കേരളത്തിൽ പുതുതായി 25 ശാഖകള്‍
ദുബായ് - തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിസി (ന്യൂ ട്രിച്ചൂര് കമ്പനി) ഗ്രൂപ് ഓഫ് കമ്പനീസ് 2025 ഡിസംബറിനു മുന്‍പ് 25 ശാഖകള്‍ കൂടി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്.ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പിന്
ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
ദുബായ് - ജബൽ അലിയിൽ നിർമാണം പൂർത്തിയായ പുതിയ ഹിന്ദു ക്ഷേത്രതിനെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനൊപ്പം ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നുവർഷം മുൻപ്





