GulfQatar

ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ ഇനി പണികിട്ടും.

ദോഹ – ഖത്തറിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നിരോധിച്ചു. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ പ്രചാരണം, ഉപയോഗം, വിൽപന, എന്നിവ ഇനി മുതൽ പാടില്ല. പുതിയ ഈ നിയമം ഖത്തർ വാണിജ്യ മേഖലയിലെ വ്യാപാരികളും, സ്റ്റോർ മാനേജർമാരുമെല്ലാം പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ സമഗ്രമാക്കാനും ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്.

Shares:

Related Posts

Breaking News

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് - ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ
Business

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല
Breaking News

ഷാ​ർ​ജ പൊ​ലീ​സി​ൻറെ ഹാ​പ്പി​ന​സ് അം​ബാ​സ​ഡറായി കേ​ണ​ൽ മോ​ന സു​രൂ​ർ അൽ ഷുവൈഹി

ഷാർജ - അറബുമേഖലയിലെ തന്നെ സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും എന്നും മുൻതൂക്കം നൽകുന്ന ഷാർജയിൽ, ഷാ​ർ​ജ പൊ​ലീ​സി​ലെ കേ​ണ​ൽ മോ​ന സു​രൂ​ർ അ​ൽ ഷു​വൈ​ഹി 2023 അന്താരാഷ്ര വനിതാ ദിനത്തിൽ സേ​ന​യു​ടെ ‘സ​ന്തോ​ഷ​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ’ എ​ന്ന പ​ദ​വി​ സ്വന്തമാക്കി. മൂ​ന്ന് മ​ക്ക​ളു​ടെ
Breaking News

ദുബൈയിൽ നിന്ന് ഖത്തറി​ലേക്ക് ഷട്ടിൽ സർവിസടക്കം നൂറിലേറെ വിമാനങ്ങൾ ഒരുക്കി ദുബായ്

ദുബായ് - ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക്
Leave a Reply

Your email address will not be published. Required fields are marked *