FeaturedGulf

സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ‌ പിടിയിൽ. പ്രതിയുടെ കയ്യിൽ നിന്നും 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. ജിസാനിൽവെച്ച് സൗദി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്.

വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും എല്ലാവരും വിവരം നൽകണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. ലഹരി മരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ അറിയിച്ചു.

Shares:

Related Posts

Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Breaking News

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

തിരുവനന്തപുരം - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു.
Breaking News

“ഞങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല”; രാവിലെ നോക്കാൻ പോയപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല

കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന്
Breaking News

ജി20 ​ഉ​ച്ച​കോ​ടിയുടെ ഭാഗമായി യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ യു.​എ.​ഇ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നി​ട​യി​ലാ​ണ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ അ​തി​ഥി രാ​ജ്യ​മാ​യി
Leave a Reply

Your email address will not be published. Required fields are marked *