Breaking NewsGulf

അബുദാബി ബി​ഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി; ബി​ഗ് വിൻ നേടിയത് നാല് പ്രവാസികൾ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ‘ദി ബി​ഗ് വിൻ’ മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം. ബി​ഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബി​ഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർ​ഗീസ് (90,000 ദിർഹം), ഇന്ത്യൻ സ്വദേശി അക്ഷയ് ടണ്ടൺ ( 90,000 ദിർഹം), ബം​ഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അസീസ് ജബാൽ (90,000 ദിർഹം), കാനഡയിൽ നിന്നുള്ള ഖാൽദൂൺ സൗമു (90,000 ദിർഹം) എന്നിവരാണ് ഭാ​ഗ്യം സ്വന്തമാക്കിയത്.

2009 മുൽ ദുബായിലെ പ്രവാസിയാണ് റോബിൻ വർ​ഗീസ്. സുഹൃത്തുക്കൾ വഴിയാണ് ബി​ഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. കൂട്ടുകാരോടൊപ്പം ഓരോ മാസവും റോബിൻ ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. 2016 മുതൽ എല്ലാ നറുക്കെടുപ്പിലും റോബിൻ ടിക്കറ്റെടുത്തിരുന്നു. ബി​ഗ് ടിക്കറ്റ് സമ്മാനാർഹനായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ ആരെങ്കിലും പറ്റിക്കാനായി വിളിക്കുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പത്ത് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. 90,000 ദിർഹമാണ് സമ്മാനമായി ലഭിച്ച തുക. സമ്മാനം അവർക്കൊപ്പം പങ്കുവെക്കും. ഭാര്യയ്ക്ക് പുതിയ ഫോൺ വാങ്ങുമെന്നും റോബിൻ പറഞ്ഞു.

എട്ട് വർഷക്കാലമായി ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അക്ഷയ് ടണ്ടൺ സോഷ്യൽ മീഡിയ വഴിയാണ് ബി​ഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. സഹപ്രവർത്തകൻ സ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നത് കണ്ടതോടെയാണ് അക്ഷയും ടിക്കറ്റെടുക്കാൻ തുടങ്ങിയത്. വിജയിയാണെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അക്ഷയ് പറഞ്ഞു. ഈ മാസത്തേക്കുള്ള ടിക്കറ്റും അക്ഷയ് വാങ്ങിക്കഴിഞ്ഞു. ​ഗ്രാൻഡ് പ്രൈസ് നേടാനാകും എന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.

ബം​ഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ അസീസ് ജബാറാണ് മറ്റൊരു വിജയി. 45 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 1995 മുതൽ അദ്ദേഹം അബുദാബിയിലുണ്ട്. ഡ്രൈവറായി ജോലി ചെയ്യുകയാണ്. കാനഡയിൽ നിന്നുള്ള 47 വയസ്സുകാരനായ സൗമു ആണ് മറ്റൊരു ബി​ഗ് ടിക്കറ്റ് വിജയി. 25 വർഷമായി ദുബായിൽ താമസിക്കുന്ന സൗമു 2010 മുതൽ സ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

Shares:

Related Posts

Breaking News

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍
Bahrain

ബഹ്റൈൻ ഇനി ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷസ്ഥാനം

ബഹ്‌റൈൻ - ഡി​ജി​റ്റ​ൽ കോ​ഓ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​നം ബ​ഹ്​​റൈ​ന്. പു​തി​യ ചെ​യ​ർ​മാ​നാ​യി ബ​ഹ്​​റൈ​ൻ ഗ​താ​ഗ​ത, ടെ​ലി​കോം മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ ഥാ​മി​ർ അ​ൽ കഅബിയാ​ണ്​ സ്ഥാ​ന​മേ​​റ്റെ​ടു​ത്ത​ത്. ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി​രി​ക്കും
Breaking News

അ​മു​സ്‌​ലിം കു​ടും​ബ​കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍:12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ൾ

അ​ബൂ​ദ​ബി - 2021ഡി​സം​ബ​റി​ല്‍ അ​മു​സ്​​ലിം​ക​ള്‍ക്കാ​യി ആ​രം​ഭി​ച്ച അ​ബൂ​ദ​ബി സി​വി​ല്‍ കോ​ട​തി​യു​ടെ സൗ​ക​ര്യം ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍. ഇ​തി​ല്‍ 12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ലേ​റെ​യും ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ, ബ്രി​ട്ട​ന്‍, ല​ബ​നാ​ന്‍, റ​ഷ്യ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും സൗ​ക​ര്യം
Business

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച്‌ ‘യൂണിവേഴ്‌സൽ ഐഡൽ’ മ്യൂസിക് റിയാലിറ്റി ഷോ ദുബായിൽ

ദുബായ് : ലോകപ്രശസ്ത അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത റിയാലിറ്റി ഷോ 'യൂണിവേഴ്‌സൽ ഐഡൽ' ദുബായിൽ നടത്തും. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് ലഭിക്കുന്നത്. അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ
Leave a Reply

Your email address will not be published. Required fields are marked *