BusinessGulf

വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്

ദുബായ്: സ്വർണാഭരണ ഡിസൈനിംഗ്, നിർമാണം, മൊത്ത വ്യാപാരം, കയറ്റുമതി എന്നീ മേഖലകളിൽ പ്രമുഖരായ വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവരാണ് ‘വിൻസ്‌മേര’ എന്ന ബ്രാൻഡിലൂടെ റീട്ടെയിൽ വ്യാപാരരംഗത്ത് നിക്ഷേപം നടത്തുന്നത്.

യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ ഷോറൂമുകൾ തുറക്കും. ഇന്ത്യയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ ആരംഭിക്കുക. വിപുലീകരണത്തിന്‍റെ ഭാഗമായി ഷാർജയിൽ നിലവിലുള്ള 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കും. ഫാക്ടറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് വിൻസ്‌മേരയുടേത്. കമ്പനിയുടെ ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാരമ്പര്യ ശൈലിയോടൊപ്പം ആധുനിക രീതിയിലുള്ള ഡിസൈനുകളും ഒരുക്കി നൽകി ആഗോള റീട്ടെയിൽ ആഭരണ രംഗത്ത് പുതുമ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിൻസ്‌മേര ഗ്രൂപ്പിന്‍റെ സ്ഥാപകരിലൊരാളായ ദിനേശ് കാമ്പ്രത്ത് പറഞ്ഞു.

നിലവിൽ വിൻസ്‌മേര ഗ്രൂപ്പിനു കീഴിൽ 1000 ലധികം ജീവനക്കാരാണുള്ളത്. ഇതിൽ പകുതിയിലധികവും വനിതകളാണ്. റീട്ടെയിൽ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ വിൻസ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടർന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടൻ മോഹൻലാലാണ് വിൻസ്‌മേരയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.

Shares:

Related Posts

UAE

‘വാക്ക് പ്രചരിപ്പിക്കുക’ എന്ന ശീർഷകത്തിൽ ഷാർജ പുസ്തകോത്സവം നവംബർ 2  മുതൽ 13 വരെ.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷൻ നവംബർ 2  മുതൽ 13 വരെ 'വാക്ക് പ്രചരിപ്പിക്കുക' എന്ന ശീർഷകത്തിലൂന്നി  നടക്കുമെന്ന്  ഷാർജ ബുക്ക് അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആഗോള തലത്തിൽ ശ്രദ്ധേയമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഇത്തവണത്തെ
Gulf

ദുബായിലെ പരിഷ്കരിച്ച വിസാ നിയമങ്ങൾ ഒറ്റനോട്ടത്തിൽ.

നിലവിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ ടൂ​റി​സ്റ്റ്​ വി​സ നി​ർ​ത്ത​ലാ​ക്കി. ഇനിമുതൽ 30, 60 ദി​വ​സ​ത്തേ​ക്ക്​ ടൂ​റി​സ്റ്റ്​ വി​സ ല​ഭി​ക്കും.എന്നാൽ നി​ല​വി​ൽ 90 ദി​വ​സ വി​സ​യി​ൽ എ​ത്തി​യ​വ​ർ​ക്കും വി​സ അ​ടി​ച്ച്​ വ​രാ​നി​രി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ ച​ട്ടം ബാ​ധ​ക​മ​ല്ല. വി​സ​യു​ടെ ഫീ​സ്​ നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​മി​ല്ല.
Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Breaking News

‘ഈ​ദു​ൽ അ​ദ്​​അ​’ ദുബായ് ഗവൺമെന്റ് ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തെ ന​ൽ​കും

ദുബായ്: രാജ്യത്ത് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദുബായിലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം നേ​ര​ത്തേ ന​ൽ​കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നി​ർ​ദേ​ശി​ച്ച​ത്​. ഇപ്രകാരം ജൂ​ൺ 13ന്​ ​മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം
Leave a Reply

Your email address will not be published. Required fields are marked *