Gulf UAE

അർബുദബാധിതർക്ക് സെന്‍റ് മേരീസ് ചർച്ച് ഒരുക്കുന്ന കരുതൽ “മേഴ്‌സിത്തോണ്‍”

Written by themediatoc

ദുബായ് – നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.
ലോ​ക അ​ർ​ബു​ദ​ ദി​നാ​ച​ര​ണത്തോടനുബന്ധിച്ചു ഫെ​​ബ്രു​വ​രി 19ന്​ ​രാ​വി​ലെ എ​ട്ടു​ മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ ദു​ബൈ ക്രീ​ക്ക്​ പാ​ർ​ക്കി​ലാ​ണ്​​ വാ​ക്ക​ത്ത​ൺ സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഏകദേശം പതിനയ്യായ്യിരം പേർ പങ്കെടുക്കുന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക അ​ർ​ബു​ദ​ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യി ന​ൽ​കു​മെ​ന്ന്​ സെ​ന്‍റ്​ മേ​രീ​സ്​ കാ​ത്ത​ലി​ക്​ പ​ള്ളി വി​കാ​രി ഫാ. ​ലെ​നി കോ​ന്നൂ​ലി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ സമാരിറ്റന്‍ കൂട്ടായ്മ ആണ്, കാന്‍സറിനെതിരെ ജനകീയ നടത്തം സംഘടിപ്പിക്കുന്നത്. 2017ല്‍ ​പ​ള്ളി​യു​ടെ 50മത് വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ​ത്തെ മേ​ഴ്‌​സി​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ന്ന് ആ​റ് അ​ർ​ബു​ദ​ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​ണ് പ​ണം സ​മാ​ഹ​രി​ച്ച​ത്. ഇ​ത്ത​വ​ണ 60 അ​ർ​ബു​ദ​ബാ​ധി​ത​രു​ടെ ചി​കി​ത്സ ല​ക്ഷ്യ​മി​ടു​ന്നു. ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ഫി​ലി​പ്പീ​ന്‍സ്, ല​ബ​നാ​ന്‍ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ക്കാ​രും മ​ത​ക്കാ​രു​മാ​യ 60 അ​ർ​ബു​ദ​ബാ​ധി​ത​ർ​ക്കാ​യി 38 ല​ക്ഷം ദി​ര്‍ഹം ചി​കി​ത്സ​ക്കാ​യി​വേ​ണ്ടി വ​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ‘എ ​വാ​ക്ക് ഫോ​ര്‍ ഹോ​പ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ദുബായ് ഗ​വ​ൺ​മെ​ന്‍റി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്. മു​തി​ര്‍ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ബ​ന്ധി​ക്കും. സം​ഗീ​തം, നൃ​ത്തം, ഭ​ക്ഷ​ണം, മ​ത്സ​ര​ങ്ങ​ള്‍, ന​റു​ക്കെ​ടു​പ്പ് എ​ന്നി​ങ്ങ​നെ​യാ​യി ഏ​ക​ദി​ന പ​രി​പാ​ടി​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​തി​ര്‍ന്ന​വ​ര്‍ക്ക് 50 ദി​ര്‍ഹ​മി​നും നാ​ലു​ മു​ത​ല്‍ 17 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് 30 ദി​ര്‍ഹ​മി​നും ര​ജി​സ്റ്റ​ർ ചെ​യ്യാം. നാ​ലു വ​യ​സ്സി​ൽ താ​ഴെ​യും 70 വ​യ​സ്സി​നു മു​ക​ളി​ലു​മു​ള്ള​വ​ര്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​ർ​ബു​ദ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ദു​ബൈ സ​ർ​ക്കാ​ർ വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​​ണ്ടെ​ന്നും പ​ര​മാ​വ​ധി തു​ക സ​മാ​ഹ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ റോ​ഡോ​ള്‍ഫോ, സ​മാ​രി​റ്റ​ന്‍ കൂ​ട്ടാ​യ്മ​യി​ലെ സൂ​സ​ന്‍ ജോ​സ്, ജോ​ഹാ​ന ഫെ​ര്‍ണാ​ണ്ട​സ്, സെ​ലീ​ന്‍ ഫെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment