Breaking NewsFeatured

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ പുതിയ പദവിയിൽ ഇദ്ദേഹത്തെ നിയമിച്ചത്​. ​യൂനിയൻ ​പ്രതിജ്​ഞാ ദിനത്തിലാണ്​ പ്രസിഡന്‍റ്​ മുമ്പാകെ പുതിയ പദവിയിൽ ശൈഖ്​ ഹംദാൻ സത്യപ്രതിജ്​ഞ ചെയ്ത്​ അധികാരമേൽക്കുകയും ചെയ്തു. 2024 ജൂലൈ 14ലിനാണ്​ ശൈഖ്​ ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചത്​. നിലവിലെ ഉയർന്ന ക്യാബിനറ്റ്​ പദവികളിൽ ഒരു വർഷം പൂർത്തിയായതോടെയാണ്​ പുതിയ പദവികൂടി സമ്മാനിച്ചത്​.

2008 ഫെബ്രുവരി ഒന്നിനാണ്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഇദ്ദേഹത്തെ ദുബൈയുടെ കിരീടാവകാശിയായി നിയമിക്കുന്നത്​. രാജ്യത്തെ പ്രതിരോധ മേഖലയെ മികച്ച രീതിയിൽ നയിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്​തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം. യു.എ.ഇയുടെ ദീർഘകാല സുരക്ഷയേയും വികസന ലക്ഷ്യങ്ങളെയും പിന്തുണക്കാനും അദ്ദേഹത്തിന്​ സാധിചിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ബിരുദം നേടിയത്. ഫെഡറൽ ഗവൺമെന്‍റിന്‍റെ സുപ്രധാന പദവികളിൽ നിർണായകമായ പ്രവർത്തനങ്ങൾ നടത്താൻ​ ശൈഖ്​ ഹംദാന്​ കഴിഞ്ഞിരുന്നതോടൊപ്പം യു.എ.ഇയുടെ നവീനതയിലും പ്രതിരോധത്തിലും ദേശീയ അഭിമാനത്തിലും അധിഷ്ഠിതമായ ഭാവി കാഴ്ചപ്പാട്​ വെച്ചുപുലർത്താൻ ഇദ്ദേഹത്തിന്​ സാധിച്ചിരുന്നു.

Shares:

Related Posts

Featured

പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി

മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Featured

ദുബായുടെ ഗതാഗത ഭാവി ഇനി ബ്ലൂ ലൈൻ പാതയിൽ

ദുബായ്: പൊതുഗതാഗത രംഗത്ത് പുതിയ അധ്യായം കുറിച്ച് ബ്ലൂ ലൈൻ മെട്രോ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് തുടക്കം കുറിച്ചതോടെ നഗര ഗതാഗത വികസനത്തിലെ
Business

മെറാള്‍ഡാ ജ്വല്‍സ് യു എ ഇയിലെ ആദ്യ സ്‌റ്റോര്‍ ദുബായ് മീനാ ബസാറില്‍ തുറക്കുവാനൊരുങ്ങുന്നു

ദുബായ്: ഇന്ത്യയിലെ പ്രശസ്ത ബ്രാന്‍ഡായ മെറാള്‍ഡാ ജ്വല്‍സ് യുഎഇയിലെ ആദ്യ സ്റ്റോര്‍ ദുബായിലെ മീനാ ബസാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. മെറാള്‍ഡാ ജ്വല്‍സില്‍ സ്വര്‍ണ്ണം, വജ്രം, രത്‌നങ്ങള്‍,
Breaking News

സാധാരണക്കാരായ ജീ​വ​ന​ക്കാരെ ചേർത്തുപിടിച്ച്‌​ ദു​ബൈ പൊ​ലീ​സ്

ദുബായ് - ദുബായ് പോലീസിന്റെ പൊ​ലീ​സി​ലെ ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗ​ത്തി​ലെ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണത്തിന്റെ ഭാഗമായി സാധാരണക്കാരായ തൊഴിലാളികളുടെ കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം​പ​ക​രു​ക എ​ന്ന ല​ക്ഷ്യം ​വെ​ച്ച്​ 400 പേ​ർ​ക്ക്​ ആ​ദ​ര​വും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി. ദുബായ് പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ
Leave a Reply

Your email address will not be published. Required fields are marked *