Breaking NewsGulf

41-മത് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ 21 ല​ക്ഷം സ​ന്ദ​ർ​ശ​കരായെത്തി

ഷാ​ർ​ജ – ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ പു​സ്ത​ക​മേ​ള​യായ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 41മത് എ​ഡി​ഷ​നിൽ ഈ വർഷം മൊത്തം 21.7 ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ച​തായി അധികൃതർ അറിയിച്ചു. 54.2 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 45.8 ശ​ത​മാ​നം സ്​​​ത്രീ​ക​ളു​മാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ 40.8 ശ​ത​മാ​ന​വും 16 മു​ത​ൽ 25ന്​ ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു. 35.1 ശ​ത​മാ​നം പേ​ർ 25 മു​ത​ൽ 45 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണ്. യു​വ​ജ​ന​ത​യു​ടെ പു​സ്ത​ക​താ​ൽ​പ​ര്യ​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2.18 ല​ക്ഷം കു​ട്ടി​ക​ളെ​യും ഇ​ക്കു​റി പു​സ്ത​കോ​ത്സ​വം ആ​ക​ർ​ഷി​ച്ചു.

112 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​ 21.7 ല​ക്ഷം പേർ സ​ന്ദ​ർ​ശി​ച്ച​ 12 ദി​വ​സം നീടുനിന്ന പുതകമേളയിൽ 200ഓ​ളം സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി. എന്നാൽ ലൈ​ബ്ര​റി​ക​ളു​ടെ ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ പു​സ്ത​കം വാ​ങ്ങാ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ​45 ല​ക്ഷം ദി​ർ​ഹം ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ചു.

​SIBF 22 എ​ന്ന ഹാ​ഷ്​ ടാ​ഗി​ൽ പോ​സ്റ്റ്​ ചെ​യ്ത വി​ഡി​യോ​ക​ൾ 18 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​രി​ലേ​ക്കെ​ത്തി. അ​റ​ബി, ഇം​ഗ്ലീ​ഷ്​ ഹാ​ഷ്​ ടാ​ഗു​ക​ളി​ലാ​യി 8400ഓ​ളം പേ​ർ വ്യ​ക്തി​പ​ര​മാ​യും പോ​സ്റ്റു​ക​ളി​ട്ടു. എന്നാൽ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ 70 ല​ക്ഷം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തിക്കുവാൻ ഈ വർഷം എത്തിക്കുവാൻ അധികൃതർക്ക് സാധിച്ചു.

ഷാ​റൂ​ഖ്​ ഖാ​ൻ, ഫു​ട്​​ബാ​ൾ താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്, ക്രി​ക്ക​റ്റ്​ താ​രം ഷു​ഐ​ബ്​ അ​ക്​​ത​ർ, ഈ​ജി​പ്​​ഷ്യ​ൻ ന​ട​ൻ ക​രീം അ​ബ്​​ദു​ൽ അ​സീ​സ്, അ​ഹ്​​മ​ദ്​ അ​ൽ സ​ക്ക, സൗ​ദി അ​റേ​ബ്യ​ൻ ഗാ​യ​ക​ൻ അ​ബാ​ദി അ​ൽ ​ജൊ​ഹ​ർ, ശ്രീ​ല​ങ്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഷെ​ഹാ​ൻ ക​രു​ണ​തി​ല​ക, ബു​ക്ക​ർ ​പു​ര​സ്കാ​ര ജേ​താ​വ്​ ഗീ​താ​ഞ്ജ​ലി ശ്രീ ​തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

Shares:

Related Posts

Breaking News

ദുബായിൽ താമസരേഖ രേജിസ്ട്രേഷനിൽ ഇളവ് നൽകി ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ്.

ദുബായ് - കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ താമസരേഖ രേജിസ്ട്രേഷനിൽ തങ്ങൾക്കൊപ്പം കഴിയുന്നവരുടെ പേരും എമിറൈറ്റ്സ് ഐഡിയും നല്കണമെന്നുള്ള വ്യവസ്ഥയിലാണ് ഇളവ് നൽകിയത്. ഇതുപ്രകാരം തങ്ങൾക്കൊപ്പം എത്ര പേർ താമസിക്കുന്നത് എന്ന് മാത്രം നൽകിയാൽ മതിയാകും. മറ്റു വിവരങ്ങൾ
Breaking News

സൗദിയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദമ്മാം: ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ദമ്മാമിന് സമീപം ഖത്വീഫിലെ സ്ഫവയിൽ വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്കിടിയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ
Leave a Reply

Your email address will not be published. Required fields are marked *