Breaking NewsGulf

15മത് എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവം ഫെബ്രുവരി 1 മുതൽ 6 വരെ

ദുബായ് – എമിറേറ്റ്സ് എയർലൈൻ സംഘടിപ്പിക്കുന്ന 15മത് സാഹിത്യോത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാവുക.

ലോകത്തെ വ്യത്യസ്തതകളുള്ള അതിഥിപട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. 50 രാജ്യങ്ങളിൽനിന്ന് ഇത്തവണ അതിഥികളെത്തുന്നുണ്ട്. എമ്മി അവാർഡ് ജേതാവ് ബ്രിയൻ കോക്സ്, സെസേലിയ അഹേർൺ, മുഹ്സിൻ ഹാമിദ് അലക്സാണ്ടർ മക്കൽ സമിത്ത് തുടങ്ങിയ പ്രമുഖർ അന്തരാഷ്ട്രതലത്തിൽനിന്ന് പങ്കെടുക്കും. എം. മുകുന്ദനും ശശി തരൂരുമടക്കം പ്രമുഖർ മലയാളത്തിൽനിന്ന് സാഹിത്യോത്സവത്തിൽ എത്തിച്ചേരുന്നുണ്ട്. മികച്ച സാഹിത്യപ്രതിഭകളെ അണിനിരത്തി ഫെസ്റ്റിവെൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും 1700 എഴുത്തുകാരെ ഇതിനകം ദുബൈയിലെത്തിക്കാൻ മുൻകാല പരിപാടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ഡയറക്ടർ അഹ്ലാം ബുലൂകി പറഞ്ഞു.

25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിൽപന ആരംഭിച്ചതായും ആദ്യം വാങ്ങുന്ന ടിക്കറ്റുകൾക്ക് 15 ശതമാനം ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് മാധ്യമ പ്രവർത്തക ബർഖ ദത്ത്, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ദീപിക ഷെട്ടി, ഫറാ അലി, ഗീതാഞ്ജലി ശ്രീ, കൗശൽ, മനു പിള്ള, പിയൂഷ് പാണ്ഡെ, രഞ്ജൻ ചാറ്റർജി, സന്തോഷ് ജോർജ് കുളങ്ങര, സുധ മൂർത്തി എന്നിവരും പരിപാടിക്ക് ഇത്തവണ എത്തിച്ചേരുന്നുണ്ട്.

Shares:

Related Posts

Breaking News

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; 7.8 തീവ്രത, 50ലേറെ മരണം/വീഡിയോ കാണാം

ഈസ്താംബുള്‍ - റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. 50ലേറെ പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.
Breaking News

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ - ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍
Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Breaking News

അബൂദബി-കോഴിക്കോട്​ വിമാനത്തിന്റെ എൻജിനിൽ തീ; വിമാനം തിരിച്ചിറക്കി

അബുദാബി - അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ പ​റ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നത്തിന്റെ എ​ൻ​ജി​നി​ൽ തീ ​ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. 184 യാ​ത്ര​ക്കാ​റുമായി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.40ന്​ ​പ​റ​ന്ന IX 348 വി​മാ​ന​മാ​ണ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്. എന്നാൽ യാത്രക്കാരെ അധികൃതർ വ്യത്യസ്ത
Leave a Reply

Your email address will not be published. Required fields are marked *