ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസുമാണ് കുറഞ്ഞിരിക്കുന്നത്. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന് ശേഷമാണ് പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത് ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത് 2.88 ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിലും മറ്റു മേഖലയിലും പ്രതിഫലിക്കും.
- Home
- Breaking News
- പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില
പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില
Related Posts
ദുബായ് - ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സിറിയയിൽ യു.എ.ഇ 1000 വീടുകൾ പണി പൂർത്തിയാക്കി. 6.5 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിലൂടെ 6000 പേർക്ക് താമസത്തിന് സൗകര്യമൊരുങ്ങും. വളരെ
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്നായി ജോലി ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ഞാൻ അൽ നാസ്സർ ഫുട്ബാൾ ക്ലബുമായുള്ള കരാർ ഞാൻ പുതുക്കിയതെന്നും ലോകപ്രശസ്ത ഫുട്ബാളറും അൽ നാസ്സർ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസ്സറിന്റെ എക്സ് പ്ലാറ്റ്ഫോമിൽ
ദുബായിൽ പ്രവർത്തനം സജ്ജമാക്കാൻ ഒരുങ്ങി എന്‍.ടി.സി ഗ്രൂപ് ഓഫ് കമ്പനീസ്; കേരളത്തിൽ പുതുതായി 25 ശാഖകള്‍
ദുബായ് - തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിസി (ന്യൂ ട്രിച്ചൂര്‍ കമ്പനി) ഗ്രൂപ് ഓഫ് കമ്പനീസ് 2025 ഡിസംബറിനു മുന്‍പ് 25 ശാഖകള്‍ കൂടി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്.ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പിന്





