FeaturedQatar

ഖത്തറിൽ‍ കൊതുകിന്റെ വ്യാപനം കൂടാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം

ദോഹ: ഖത്തറിൽ ശൈത്യത്തിന് തുടക്കമായതോടെ കൊതുകിന്റെ വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം. കൊതുകിൻ്റെ വ്യാപനം തടയുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിച്ചു. താമസ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ കിണറുകൾ മൂടിവെക്കാനും ഉപേക്ഷിക്കപ്പെട്ട ബാരലുകൾ, പാത്രങ്ങൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.

നീന്തൽക്കുളങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിൽ പ്രാധാന്യം നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്ന പാത്രങ്ങൾ വൃത്തിയാക്കണമെന്നും വെള്ളം മാറ്റി നിറയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

ടാപ്പുകളിൽ നിന്നോ എയർ കണ്ടീഷണറുകളിൽ നിന്നോ അലങ്കാര ചെടികളിൽ നിന്നോ പുറത്തേക്ക് വരുന്ന വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇല്ലെങ്കിൽ കൊതുക് പെരുകാൻ കാരണമാകും. രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമ്പോൾ കൊതുകിന്റെ വ്യാപനവും വർധിക്കുകയാണ്. ഏതെങ്കിലും സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിൻ്റെ ഹെൽപ് ലൈൻ നമ്പറായ 184ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Shares:

Related Posts

Featured

പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആ​ഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്. നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി
Featured

അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം; 46 കോടിയുടെ സമ്മാനം മലയാളിയ്ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം സ്വന്തമാക്കി പ്രവാസി മലയാളി. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം
Breaking News

ദുബായിൽ 4 വ്യത്യസ്ത ഇടങ്ങളിൽ ആധുനിക ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ
Breaking News

ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

ന്യൂഡൽഹി: നിലവിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. നിലവിലെ 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. എന്നാൽ ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില തുടർച്ചയായി കുറക്കുകയാണ് കമ്പനികൾ. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം
Leave a Reply

Your email address will not be published. Required fields are marked *