FeaturedUAE

യുഎഇ ദേശീയ ദിനം; ഷാർജയിൽ അഞ്ച് ദിവസം അവധി

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഷാർജയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളോടൊപ്പം വാരാന്ത്യ ദിന അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.

ഡിസംബർ നാല് മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഷാർജയിൽ വാരാന്ത്യ അവധിയായിരിക്കും. എന്നാൽ മറ്റ് എമിറേറ്റ്സുകൾക്ക് പ്രവൃത്തിദിനമായിരിക്കും. യുഎഇയില്‍ പൊതു, സ്വകാര്യ മേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. അവധി ലഭിക്കുക രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയായിരിക്കും.

ഡിസംബർ രണ്ടിനാണ് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിൻ്റെ ഔദ്യോ​ഗിക നാമം ഈദ് അൽ ഇത്തിഹാദ് എന്നാണ് അറിയപ്പെടുക. ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

ഷാ​ർ​ജ സ​മ്പ​ദ്​​വ്യ​വ​സ്ഥ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ

ഷാ​ർ​ജ - ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടാ​ൻ ഷാ​ർ​ജ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ച​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്യൂ​ണി​റ്റി വി​ക​സ​ന വ​കു​പ്പ്. 2021ൽ 130.1​ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്ന​ത്​​ 136.9 ശ​ത​കോ​ടി ദി​ർ​ഹ​മി​ലാ​ണ്​ എ​ത്തി​യ​ത്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ​യും സ​മ്പ​ദ്​​രം​ഗം വൈ​വി​ധ്യ​വ​ത്ക​രി​ച്ച​തി​ന്‍റെ​യും ഫ​ല​മാ​യാ​ണ്​
Breaking News

ഷിരൂരിൽ അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുന്റെ മൃതുദേഹാവശിഷ്ടവും

ഷിരൂർ: സിപി 2 കേന്ദ്രീകരിച്ച് ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക്
Breaking News

ഷാർജയുടെ വികസനത്തിനായി 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതി: ​മു​ഹ​ത​ബ് പ്ര​ദേ​ശ​ത്ത്​ 366 വീ​ടു​ക​ൾ നി​ർ​മി​ക്കും

ഷാ​ർ​ജ - 'അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ വഴി എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. 'അ​ൽ ഗി​താ​ന
Leave a Reply

Your email address will not be published. Required fields are marked *