Breaking News Featured Gulf UAE

1000-ൽ പരം നിർമാണ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം വിതരണചെയ്തു ദുബായ് ജി.ഡി.ആർ.എഫ്.എ മാത്രകയായി

Written by themediatoc

ദുബായ് – ദുബായിലെ നിർമാണ പ്രവർത്തന മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും, ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും മാത്രകയായി. വാർഷിക ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അവരുടെ ശൈത്യകാലം നമുക്ക് ഊഷ്മളമാക്കാം’ എന്ന ശീർഷകത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്സം. ഇതിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് ശൈത്യകാല- ആരോഗ്യ ബോധവൽക്കരണ ചടങ്ങും നടത്തി.

ദുബായ് സർക്കാറിന്റെ മാനുഷിക മൂല്യങ്ങളുടെ സ്ഥിരീകരണമായാണ് ഇത്തരത്തിലുള്ള സംരംഭമെന്ന് ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു. തൊഴിലാളികളെ പോലുള്ള ഗ്രൂപ്പുകളെ അവരുടെ പ്രയത്നത്തെയും പങ്കിനെയും അഭിനന്ദിക്കുന്നതിനൊപ്പം അവർക്ക് സന്തോഷം നൽകാൻ ലക്ഷ്യമിട്ടുള്ള വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങൾ ആരംഭിക്കാൻ ജി.ഡി.ആർ.എഫ്.എ ക്ക് വിവിധ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുടെന്നും അഹ്‌മദ്‌ അൽ മർറി കൂട്ടിച്ചേർത്തു.

ജി.ഡി.ആർ.എഫ്.എ ദുബായിയുമായി സഹകരിച്ച് ഇത്തരം ഒരു സംരംഭം ആരംഭിക്കാൻ കഴിഞ്ഞത് തൊഴിലാളികൾക്കുള്ള അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും,തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദുബായ് എമിറേറ്റിലെ എല്ലാ തൊഴിലാളികൾക്കും അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ സദാസമയം മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നും അവർക്ക് മാന്യമായ ജീവിതം നൽകുന്നതുമായി യുഎഇ വിശിഷ്യാ,ദുബായ് മാനുഷിക മേഖലകളിൽ മാതൃകയായി മാറുകയാണ് “നമുക്ക് അവരുടെ ശീതകാലം ഊഷ്മളമാക്കാം” എന്ന ഈ പുതുസംരംഭം. തൊഴിൽകാര്യങ്ങൾക്കായുള്ള പെർമനന്റ് കമ്മിറ്റി അംഗീകരിച്ച പരിപാടികളിൽ ഒന്നാണെന്ന് ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു. ദുബായിൽ ഇത്തരം പരിപാടികൾ വര്ഷം തോറും നടപ്പിലാക്കാൻ ആഗ്രഹിക്കുതായും, ഇത്തരം പരിപാടികളുടെ കണ്ടെത്തലുകൾ ബുദ്ധിമാനായ നേതൃത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

About the author

themediatoc

Leave a Comment