Breaking News Featured Gulf UAE

തു​റ​മു​ഖ​ സ്മരണാർത്ഥം പുതിയ 60 ഗ്രാം ​തൂ​ക്ക​മു​ള്ള വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി യു.​എ.​ഇ

Written by themediatoc

ദുബായ് – ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നാമകരണത്തിൽ അറിയപ്പെടുന്ന സാ​യി​ദ് തു​റ​മു​ഖ​ത്തി​ന്‍റെ 50മത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഖ​ലീ​ഫ തു​റ​മു​ഖ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ‘അ​ബൂ​ദ​ബി പോ​ർ​ട്​​സു’​മാ​യി സ​ഹ​ക​രി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് യു.​എ.​ഇ 1,000 സ്മാ​ര​ക വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ൽ അ​തി​വേ​ഗം വ​ളർന്നുകൊണ്ടിരിക്കുന്നതും, പ്ര​ധാ​ന​പ്പെ​ട്ട​ വ്യാ​പാ​ര റൂ​ട്ടു​ക​ളി​ലൊ​ന്നി​ൽ സ്ഥി​തി ചെ​യ്യു​ന്നതുമായ ഖ​ലീ​ഫ തു​റ​മു​ഖം ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും തുറമുഖമായാണ് അറിയപ്പെടുന്നത്. മുൻക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ തു​റ​മു​ഖ​ങ്ങ​ൾ കൈ​വ​രി​ച്ച മു​ന്നേ​റ്റ​വും നാ​വി​ക മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യ​വും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​താ​ണ് സ്മ​ര​ണി​ക​യാ​യി പു​റ​ത്തി​റ​ക്കി​യ നാ​ണ​യ​ങ്ങ​ൾ.

പുതുതായി പുറത്തിറക്കിയ നാ​ണ​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ‘സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് യു.​എ.​ഇ’ എ​ന്ന്​ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തി​യ​തി​നൊ​പ്പം അ​ബൂ​ദ​ബി പോ​ർ​ട്ട് ഗ്രൂ​പ് ലോ​ഗോ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ൻ​വ​ശ​ത്ത് ‘സാ​യി​ദ് പോ​ർ​ട്ട് 50 മത് വാ​ർ​ഷി​കം’, ‘ഖ​ലീ​ഫ പോ​ർ​ട്ട് പ​ത്താം വാ​ർ​ഷി​കം’ എ​ന്നി​ങ്ങ​നെ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ നാ​ണ​യ​ത്തി​നും 60 ഗ്രാം ​തൂ​ക്ക​മാണുള്ളത്.

യു.എ.ഇ.യുടെ തലസ്ഥാനമായ അ​ബൂ​ദ​ബി​യു​ടെ സ​മു​ദ്ര മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും എ​മി​റേ​റ്റി​നെ പ്ര​മു​ഖ പ്രാ​ദേ​ശി​ക, ആ​ഗോ​ള ഹ​ബ്ബാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലും മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള അ​ഭി​ന​ന്ദ​ന​മെ​ന്ന നി​ല​യി​ലാ​ണ്​ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ഖാ​ലി​ദ്​ മു​ഹ​മ്മ​ദ്​ ബ​ലാ​മ പ​റ​ഞ്ഞു. അ​ബൂ​ദ​ബി തു​റ​മു​ഖ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ അ​വ​ർ​ക്ക്​ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

51മ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​തി​യ 1000 ദി​ർ​ഹ​മി​ന്‍റെ പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​കൾ ​പു​റ​ത്തി​റ​ക്കി​യിരുന്നു. സാ​ധാ​ര​ണ ക​ട​ലാ​സ് ക​റ​ൻ​സി​ക​ൾ​ക്ക് പ​ക​ര​മാ​ണ് ഏ​റെ​ക്കാ​ലം നി​ല​നി​ൽ​ക്കു​ന്ന പോ​ളി​മ​ർ ക​റ​ൻ​സി​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ഇതിനു മുന്നോടിയായി മു​മ്പ്​ അ​ഞ്ച്, പത്ത്‌, അൻപത് ദി​ർ​ഹ​മി​ന്‍റെ പോ​ളി​മ​ർ ക​റ​ൻ​സി​ക​ളും യു.എ.ഇ.പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

About the author

themediatoc

Leave a Comment