Breaking News Featured Gulf UAE

ഡി.എസ്.എഫ് ജ്വല്ലറികളിൽ തിരക്കേറി; യു.എ.ഇയിൽ സ്വർണവില കുറഞ്ഞു

Written by themediatoc

ദുബായ് – ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകൾ എത്തിയതോടുകൂടി ദുബായ് ഒട്ടുമിക്ക ജ്വല്ലറികളിലും സ്വർണം വാങ്ങുവാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ഇന്ത്യയിൽ സ്വർണ വില കൂടിയതും യു.എ.ഇയിൽ സ്വർണ വില കുറഞ്ഞതും ഇത്തരത്തിലുള്ള തിരക്കിന് കാരണമായി. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ത്യയിൽ 5000 രൂപ കടന്നു ഇതുപ്രകാരം പവന് 40000 രൂപയുടെ മുകളിലാണ് ഇപ്പോഴത്തെ വില. അതേസമയം, യു.എ.ഇയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹമും (4400 രൂപ) പവന് 1600 ദിർഹമുമാണ് (35,800 രൂപ) നിരക്ക്. ഇതോടെ, വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്കായി സ്വർണം എടുക്കുന്നവർ ഇവിടെ നിന്ന് സ്വർണം വാങ്ങുകയാണ്.

രണ്ട് മാസം മുൻപ് യു.എ.ഇയിൽ സ്വർണ വില റെക്കോഡ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 184.50 ദിർഹം വരെ വില ഇടിഞ്ഞിരുന്നു.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ ജൂവലറികളിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. 100 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 25 കിലോ സ്വർണമാണ് സമ്മാനമായി ലഭിക്കുന്നത്. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് ഉൾപെടെയുള്ള ജൂവലറികൾ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

500 ദിർഹമിന്‍റെ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താവിന് 500 ദിർഹമിന്‍റെ സ്വർണ്ണാഭരണ പർച്ചേസിനോടൊപ്പവും രണ്ട് റാഫിൾ കൂപ്പൺ വീതം ലഭ്യമാകും. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ദേരയിലെ പുതിയ ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിൽ നടക്കുന്ന റാഫിൾ ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടുന്ന നാലു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണ്ണം സമ്മാനം നൽകും. കാംപെയിനിന്‍റെ അവസാന ഘട്ടത്തിൽ നടത്തുന്ന മെഗാഡ്രോയിലൂടെ 12 വിജയികൾക്കായി മൂന്ന് കിലോഗ്രാം സ്വർണ്ണവും സമ്മാനമായി നൽകും.

About the author

themediatoc

Leave a Comment