FeaturedUAE

ദുബായിൽ മലയാളി വിദ്യാർ‍ത്ഥി മുങ്ങിമരിച്ചു

ദുബായ്: ദുബായിയിൽ കൂറ്റൻ തിരമാലയിൽപ്പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോഡ് സ്വദേശി അബ്ദുള്ള മഫാസ് (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി ഫാത്തിമയെ രക്ഷപ്പെടുത്തി. ദുബായ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മഫാസ്. വെള്ളിയാഴ്ച ദുബായിലെ അൽ മംസാർ ബീച്ചിൽ അവധി ആഘോഷിക്കുകയായിരുന്നു മഫാസും കുടുബവും.

ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മഫാസും സഹോദരിയും. അപ്രതീക്ഷിതമായെത്തിയ തിരമാലയിൽ മഫാസും സഹോദരിയും മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അറബ് വംശജനാണ് സഹോദരിയെ രക്ഷിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച വൈകിട്ടാണ് ദുബായ് പൊലീസ് മഫാസിന്റെ മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

കാസർകോഡ് ചെങ്കള സ്വദേശിയും ദുബായിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്റഫിന്റേയും നസീമയുടേയും മൂന്നാമത്തെ മകനാണ് മഫാസ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർത്ഥിനിയാണ്.

Shares:

Related Posts

Breaking News

1000-ൽ പരം നിർമാണ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം വിതരണചെയ്തു ദുബായ് ജി.ഡി.ആർ.എഫ്.എ മാത്രകയായി

ദുബായ് - ദുബായിലെ നിർമാണ പ്രവർത്തന മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും, ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും മാത്രകയായി.
Breaking News

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഓർമ്മയായിട്ട് ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം

ദുബായ് - അറേബ്യൻ പെനിൻസുലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് "ഇ​മാ​റാ​ത്തിന്റെ" വി​ക​സ​ന​പാ​ത​യി​ലേ​ക്ക്​ ന​യി​ച്ച​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട്​ ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം. 2022 മേ​യ്​ 13നാ​ണ്​ അ​ദ്ദേ​ഹം വാര്ധക്യമായ അസുഖങ്ങളെ
Featured

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

പാലക്കാട് - ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ - ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ
Leave a Reply

Your email address will not be published. Required fields are marked *