Breaking NewsFeatured

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം

അബുദാബി – യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയായി. 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ അമരക്കാരനായത്​. വികസനക്കുതിപ്പിന്‍റെയും ഐക്യത്തിന്‍റെയും ഒരു വർഷം കടന്നുപോകുമ്പോൾ രാജ്യത്തിന്​ മുൻപിലുള്ളത്​ ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഒരുപിടി പുതിയ പദ്ധതികലും ലക്ഷ്യങ്ങളും മാത്രം. വികസന വാഴ്ചക്കൊപ്പം എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാടാണ്​ ​അദ്ദേഹവും തുടർന്നത്​. സുസ്ഥിര വികസനം ലക്ഷ്യമിട്ട്​ നിരവധി പദ്ധതികളാണ്​ ഈ വർഷം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്​.

യു.എ.ഇയുടെ സുസ്ഥിരത വർഷമായി 2023നെ പ്രഖ്യാപിച്ച അദ്ദേഹം അടുത്ത പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ പച്ചപുതപ്പിക്കാൻ നിരവധി പദ്ധതികളാണ്​ ആസൂത്രണം ചെയ്തിരിക്കുന്നത്​. കോപ്​ 28 ഉൾപെടെയുള്ളവ ഇതിന്​ കരുത്ത്​ പകരുന്നതാണ്​. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും ആവശ്യമായ നിയമ നിർമാണങ്ങൾ ഈ കാലയളവിലുണ്ടായി. എല്ലാവർക്കും ക്ഷേമമുറപ്പാക്കുന്ന മുൻഭരണാധികാരികളുടെ വഴിയിലൂടെയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിന്‍റെയും യാത്ര. ഇമാറാത്തികൾക്കായി പ്രത്യേക ഭവന പദ്ധതികൾ ഒരുക്കിയതിനൊപ്പം പ്രവാസികൾക്ക്​ ഗുണകരമാകുന്ന വിസ നിർദേശങ്ങളും നടപടികളുമുണ്ടായി. ബഹിരാകാശത്ത്​ യു.എ.ഇ അത്​ഭുതങ്ങൾ സൃഷ്ടിക്കുന്നതും ഈകാലയളവിൽ കാണാൻ കഴിഞ്ഞു. ഒപ്പം ഭക്ഷ്യ, കാർഷിക രംഗങ്ങളിലും വൻ കുതിപ്പുണ്ടായി. എണ്ണയിതര മേഖലയിൽ വ്യാപാരം വർധിച്ചു. ഇന്ത്യയുമായി ഒപ്പുവെച്ച സമഗ്രസാമ്പത്തിക സഹകരണ കരാർ(സെപ) കൂടുതൽ രാജ്യങ്ങളുമായി ഒപ്പുവെക്കാൻ നടപടികൾ പുരോഗമിക്കുന്നു.

എല്ലാ എമിറേറ്റുക​ളെയും ചേർത്തുപിടിക്കുന്ന നയമാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും തുടരുന്നത്​. എല്ലാ ഭരണാധികാരികളുമായും മികച്ച ബന്ധം തുടരുന്ന അദ്ദേഹം എല്ലായിടത്തും വികസനമെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൾഫ്​ ഐക്യത്തിന്​ ചുക്കാൻ പിടിക്കുന്ന നടപടികളുമുണ്ടായി. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം അവരുമായി സൗഹൃദം ഊട്ടിയുറപ്പിച്ചു. ഐതിഹാസികമായ വികസന മുന്നേറ്റത്തിലൂടെ രാജ്യത്തിന്‍റെ യശ്ശസ്​ ലോകത്തോളമുയർത്തിയ പിതാവിന്‍റെയും സഹോദരന്‍റെയും പിൻഗാമിയായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ എത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ അർപിച്ച പ്രതീക്ഷകൾ കവച്ചുവെക്കുന്ന നയങ്ങളാണ്​ ​പുതിയ ഭരണാധികാരിയുടേത്​. അച്ചടക്കത്തിലും കൃത്യതയിലും ആസൂത്രണത്തിലും ഒരിഞ്ച്​ വിട്ടുവീഴ്ചയില്ലാത്ത സൈനിക വ്യന്ദത്തിൽ നിന്ന്​ പരുവപ്പെട്ട ജീവിതവും ഭരണമികവും അടിസ്ഥാനമാക്കിയ ശൈഖ്​ മുഹമ്മദ്​ എല്ലാവരോടും വാൽസല്യത്തോടെ പെരുമാറുന്ന അലിവ്​ നിറഞ്ഞ ഭരണാധികാരി കൂടിയാണ്​.

അബൂദബി എഡ്യൂക്കേഷൻ കൗൺസിലിന്‍റെ ചെയർമാനായി അദ്ദേഹം നിയമിതനായപ്പോൾ വിദ്യഭ്യാസം രംഗം വലിയ മാറ്റങ്ങൾക്ക്​ തന്നെ സാക്ഷ്യം വഹിച്ചിരുന്നു. പ്രശസ്തമായ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക്​ടാങ്കുകളുമായും പങ്കാളിത്തം ഉണ്ടാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും അത്​ നേടിയെടുക്കുകയും ചെയ്​തു. ഇന്ന്​ അറബ്​ മേഖലയിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യഭ്യാസ സംവിധാനം തലസ്ഥാന എമിറേറ്റിൽ രൂപപ്പെടാൻ കാരണമായത്​ ഈ നീക്കങ്ങളായിരുന്നു. അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ശക്​തമായ മന്നേറ്റങ്ങൾക്ക്​ നേതൃത്വം വഹിച്ചു. ​ശൈഖ്​ മുഹമ്മദിന്‍റെ നേതൃത്വത്തിൽ കായിക മേഖലയിലെ കുതിപ്പിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്​.

യു.എ.ഇയുടെ സുസ്ഥിരത വർഷമായി 2023നെ പ്രഖ്യാപിച്ച അദ്ദേഹം അടുത്ത പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ പച്ചപുതപ്പിക്കാൻ നിരവധി പദ്ധതികളാണ്​ ആസൂത്രണം ചെയ്തിരിക്കുന്നത്​. കോപ്​ 28 ഉൾപെടെയുള്ളവ ഇതിന്​ കരുത്ത്​ പകരുന്നതാണ്​. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും ആവശ്യമായ നിയമ നിർമാണങ്ങൾ ഈ കാലയളവിലുണ്ടായി. എല്ലാവർക്കും ക്ഷേമമുറപ്പാക്കുന്ന മുൻഭരണാധികാരികളുടെ വഴിയിലൂടെയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിന്‍റെയും യാത്ര. ഇമാറാത്തികൾക്കായി പ്രത്യേക ഭവന പദ്ധതികൾ ഒരുക്കിയതിനൊപ്പം പ്രവാസികൾക്ക്​ ഗുണകരമാകുന്ന വിസ നിർദേശങ്ങളും നടപടികളുമുണ്ടായി. ബഹിരാകാശത്ത്​ യു.എ.ഇ അത്​ഭുതങ്ങൾ സൃഷ്ടിക്കുന്നതും ഈകാലയളവിൽ കാണാൻ കഴിഞ്ഞു. ഒപ്പം ഭക്ഷ്യ, കാർഷിക രംഗങ്ങളിലും വൻ കുതിപ്പുണ്ടായി. എണ്ണയിതര മേഖലയിൽ വ്യാപാരം വർധിച്ചു. ഇന്ത്യയുമായി ഒപ്പുവെച്ച സമഗ്രസാമ്പത്തിക സഹകരണ കരാർ(സെപ) കൂടുതൽ രാജ്യങ്ങളുമായി ഒപ്പുവെക്കാൻ നടപടികൾ പുരോഗമിക്കുന്നു.

എല്ലാ എമിറേറ്റുക​ളെയും ചേർത്തുപിടിക്കുന്ന നയമാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും തുടരുന്നത്​. എല്ലാ ഭരണാധികാരികളുമായും മികച്ച ബന്ധം തുടരുന്ന അദ്ദേഹം എല്ലായിടത്തും വികസനമെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൾഫ്​ ഐക്യത്തിന്​ ചുക്കാൻ പിടിക്കുന്ന നടപടികളുമുണ്ടായി. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം അവരുമായി സൗഹൃദം ഊട്ടിയുറപ്പിച്ചു. ഐതിഹാസികമായ വികസന മുന്നേറ്റത്തിലൂടെ രാജ്യത്തിന്‍റെ യശ്ശസ്​ ലോകത്തോളമുയർത്തിയ പിതാവിന്‍റെയും സഹോദരന്‍റെയും പിൻഗാമിയായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ അർപിച്ച പ്രതീക്ഷകൾ കവച്ചുവെക്കുന്ന നയങ്ങളാണ്​ ​പുതിയ ഭരണാധികാരിയുടേത്​. അച്ചടക്കത്തിലും കൃത്യതയിലും ആസൂത്രണത്തിലും ഒരിഞ്ച്​ വിട്ടുവീഴ്ചയില്ലാത്ത സൈനിക വ്യന്ദത്തിൽ നിന്ന്​ പരുവപ്പെട്ട ജീവിതവും ഭരണമികവും അടിസ്ഥാനമാക്കിയ ശൈഖ്​ മുഹമ്മദ്​ എല്ലാവരോടും വാൽസല്യത്തോടെ പെരുമാറുന്ന അലിവ്​ നിറഞ്ഞ ഭരണാധികാരി കൂടിയാണ്​.

അബൂദബി എഡ്യൂക്കേഷൻ കൗൺസിലിന്‍റെ ചെയർമാനായി അദ്ദേഹം നിയമിതനായപ്പോൾ വിദ്യഭ്യാസം രംഗം വലിയ മാറ്റങ്ങൾക്ക്​ തന്നെ സാക്ഷ്യം വഹിച്ചിരുന്നു. പ്രശസ്തമായ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക്​ടാങ്കുകളുമായും പങ്കാളിത്തം ഉണ്ടാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും അത്​ നേടിയെടുക്കുകയും ചെയ്​തു. ഇന്ന്​ അറബ്​ മേഖലയിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യഭ്യാസ സംവിധാനം തലസ്ഥാന എമിറേറ്റിൽ രൂപപ്പെടാൻ കാരണമായത്​ ഈ നീക്കങ്ങളായിരുന്നു. അന്തർദേശീയ തലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ശക്​തമായ മന്നേറ്റങ്ങൾക്ക്​ നേതൃത്വം വഹിച്ചു. ​ശൈഖ്​ മുഹമ്മദിന്‍റെ നേതൃത്വത്തിൽ കായിക മേഖലയിലെ കുതിപ്പിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്​.

Shares:

Related Posts

Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Breaking News

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ്: ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു

ദുബായ് - ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ർ​ഡി​ന്‍റെ ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു. ഹെ​ല്‍ത്ത് കെ​യ​ര്‍, ന​ഴ്‌​സി​ങ് രം​ഗ​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ​രെ​യാ​ണ്​ ജൂ​റി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ന​ഴ്‌​സ​സ്, ചീ​ഫ്
Gulf

ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ ഇനി പണികിട്ടും.

ദോഹ - ഖത്തറിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നിരോധിച്ചു. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ പ്രചാരണം, ഉപയോഗം, വിൽപന, എന്നിവ ഇനി മുതൽ പാടില്ല. പുതിയ ഈ നിയമം ഖത്തർ
Gulf

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ തലവൻ ഖത്തറിൽ.

ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ
Leave a Reply

Your email address will not be published. Required fields are marked *