ഷാർജ – പരിശുദ്ധ റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അഞ്ച് പള്ളികൾ കൂടി റമദാൻ അവസാനിക്കുന്നതിന് മുമ്പ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ എമിറേറ്റിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ പള്ളികളുടെ എണ്ണവും വർധിപ്പിക്കുന്നത്. റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. കൂടുതൽ പള്ളികൾ നിർമിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
- Home
- Breaking News
- പരിശുദ്ധ റമദാന് പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ
പരിശുദ്ധ റമദാന് പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ
Related Posts
ഷാർജ - ഷാർജ പുസ്തകോത്സവങ്ങളിൽ പലപ്പോഴും അതിഥിയായി എത്തിയിരുന്ന വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ, അന്തരിച്ച ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്‌നമായിരുന്നു ശനിയാഴ്ച പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ . ഒലീവ് പ്രസിദ്ധീകരിച്ച മാൻ ഓഫ് മെനി
ഷാര്‍ജ - ജീവകാരുണ്യ മേഖലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെന്‍ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തില്‍ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍
Sharjah - World-renowned travel writer Pico Iyer says, traveling to different places is to touch the soul and understand the ways of life. Nowadays we enjoy seeing the world through
ടോക്കിയോ, ജപ്പാൻ - ജപ്പാനിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നയൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച





